ETV Bharat / bharat

'ഫ്രീ ഫയർ' കളിക്കുന്നതിനിടെ പ്രണയം; പഞ്ചാബി യുവതി ഒളിച്ചോടി, പൊലീസിനെ സമീപിച്ച് ഭർത്താവ് - WOMAN ELOPES WITH GAMING PARTNER - WOMAN ELOPES WITH GAMING PARTNER

ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. പഞ്ചാബിലാണ് സംഭവം. യുവതി ഓൺലൈൻ ഗെയിംമിങ്ങിന് അടിമയായിരുന്നുവെന്ന് ഇയാള്‍ ആരോപിച്ചു.

ഫ്രീ ഫയർ  online gaming  love  online chating
Representational Picture (ETV BHARAT)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 5:46 PM IST

ഹോഷിയാർപൂർ (പഞ്ചാബ്): ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടിയ ഭാര്യക്കായി ഭർത്താവ് പൊലീസിനെ സമീപിച്ചു. യുവതിയെ കാണാതെയായിട്ട് ഒരു വര്‍ഷമായി. 2011ലാണ് ഹാജിപൂർ സ്വദേശിയായ അശ്വനി കുമാർ സംഗ്രൂർ ജില്ലയിലെ മൂനാക് ഗ്രാമത്തിൽ നിന്നുള്ള അനിത കൗശികിനെ വിവാഹം കഴിച്ചത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ അനിത മണിക്കൂറുകളോളം മൊബൈലിൽ 'ഫ്രീ ഫയർ' ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് അശ്വനി പറഞ്ഞു.

2000ൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി അനിത ഒരു യുവാവിനെ പരിചയപ്പെട്ടിരുന്നുവെന്നും പിന്നീട് അയാളോടൊപ്പം ഒളിച്ചോടിയെന്നും അശ്വനി ആരോപിച്ചു. അനിത യുവാക്കളുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. വീടും രണ്ട് മക്കളെയും ഉപേക്ഷിക്കാൻ അനിതയെ പ്രേരിപ്പിച്ചത് യുവാവാണ്. ഒരു വർഷത്തിലേറെ കഴിഞ്ഞെങ്കിലും അവളെ എവിടെയും കണ്ടെത്താനായില്ലെന്ന് അയാൾ പറഞ്ഞു.

ഭാര്യയെ എല്ലായിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശേഷം ഹാജിപൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതി നല്‍കി. ഹോഷിയാർപൂര്‍ എസ്.എസ്‌പിയെ പലതവണ സമീപിക്കുകയും ചെയ്തു. എന്നാൽ അനിതയെ കണ്ടെത്താൻ ഒന്നും ചെയ്തില്ലെന്നും അശ്വനി കുമാർ പറഞ്ഞു.

അമ്മയെ ഓർത്ത് കരയുന്ന മക്കള്‍ക്ക് ഭാര്യയുടെ അഭാവം ദയനീയമായി ബാധിക്കുന്നുണ്ട്. കുട്ടികളെ ആശ്വസിപ്പിക്കാൻ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. ഇതോടെയാണ് ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നും ഇതുവരെ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.