ശ്രീനഗർ (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ത്രേഗാം മേഖലയില്‍ സുരക്ഷ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് വെടിവയ്‌പ്പുണ്ടായത്. മൂന്ന് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ സംഭവമാണിത്.
പ്രദേശത്ത് തീവ്രവാദ പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, സുരക്ഷ സേനയുടെ സംയുക്ത സംഘം തീവ്രവാദികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ആരംഭിച്ചു. ഓപ്പറേഷനിൽ കുംകാടി പോസ്റ്റിന് സമീപം സുരക്ഷ സേന തീവ്രവാദികളുടെ നീക്കം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
സുരക്ഷ സേന തീവ്രവാദികളെ വെല്ലുവിളിച്ചപ്പോൾ അവർ വെടിയുതിർക്കുകയായിരുന്നു. ഇതുവരെ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഓഫിസർ കൂട്ടിച്ചേർത്തു. വെടിവയ്പ്പ് തുടരുകയാണ്, പരിക്കേറ്റ സൈനികരെ അടുത്തുള്ള മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റിയതായും ഓഫിസർ കൂട്ടിച്ചേർത്തു.
ALSO READ: അതിർത്തി കടന്ന് പാക് ക്വാഡ്‌കോപ്റ്റർ: ജമ്മുവില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി