ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. തെരച്ചിലിനായുള്ള ഡ്രഡ്‌ജര്‍ നാളെ (സെപ്‌റ്റംബര്‍ 16) കാര്‍വാര്‍ തുറമുഖത്ത് എത്തും. ഇന്ന് വൈകിട്ട് ഡ്രഡ്‌ജറുമായുള്ള സംഘം ഗോവ തീരത്ത് നിന്നും കാര്‍വാറിലേക്ക് പുറപ്പെടും.
കാര്‍വാറില്‍ നിന്നും 10 മണിക്കൂര്‍ സമയം വേണം ഷിരൂരിലെത്താന്‍. വേലിയിറക്ക സമയത്താകും ഡ്രഡ്‌ജര്‍ വഹിച്ചുള്ള ടഗ് ബോട്ട് കടത്തിവിടുക. വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരാനും തിരമാലയുടെ ഉയരം വര്‍ധിക്കാനുമുള്ള സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വേലിയിറക്ക സമയത്തേക്ക് യാത്ര സജീകരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള യോഗം നാളെ ചേരും. ജില്ല കലക്‌ടര്‍ ലക്ഷ്‌മി പ്രിയ, എസ്‌പി എം നാരായണ, സതീഷ് സെയില്‍ എംഎല്‍എ, ഡ്രഡ്‌ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നാവിക സേന, ഈശ്വര്‍ മാല്‍പെ തുടങ്ങിയവരുടെ സഹായം തേടുന്നത് അടക്കം യോഗത്തില്‍ തീരുമാനമുണ്ടാകും.
Also Read: അർജുൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയില്‍ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കില്‍ ക്ലാര്‍ക്കായി നിയമനം