ർപുരി: ജഗന്നാഥ രഥയാത്ര ക്ഷേത്രത്തിലെ കാണാന്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു പുരിയിലെത്തി. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, മുൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരടക്കമുള്ള പ്രമുഖരും ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്നു. 'ജയ് ജഗന്നാഥ' മന്ത്രങ്ങളാല്‍ മുഖരിതമായ പുരി പട്ടണത്തിൽ പഹാണ്ടി ബിജേ ഘോഷയാത്ര പുരോഗമിക്കുകയാണ്.
വാദ്യഘോഷങ്ങളോടെ ദേവതകളെ ആനയിക്കുന്ന ചടങ്ങാണ് പഹാണ്ടി ബിജേ. രഥയാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണിത്. ചടങ്ങുകൾ കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയില്‍ എത്തിയിരിക്കുന്നത്.
ശ്രീമന്ദിറിന്‍റെ ശ്രീകോവിലിൽ നിന്ന് വലിയ ഘോഷയാത്രയായാണ് ദേവതകളെ കൊണ്ടുപോകുന്നത്. ഗോങ്, കൈത്താളം, ശംഖ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രത്യേക സംഘം സേവകർ ദേവതകളെ ഒന്നിനുപുറകെ ഒന്നായി എടുക്കുന്നതിനാലാണ് ചടങ്ങിനെ ധാദി പഹാണ്ടി എന്ന് വിളിക്കുന്നത്.
ചേര പഹാന്‍റ : പുരി രാജാവ് ദിബ്യാസിങ് ദേബ ചെരാ പഹന്‍റ ആചാരം നടത്തി. എല്ലാ വർഷവും രഥയാത്രയ്ക്കിടെ പുരിയിലെ രാജാവാണ് ചെരാ പഹന്‍റ നടത്തുന്നത്. ഭഗവാന്‍റെ വിഗ്രഹങ്ങൾ രഥങ്ങളിൽ സ്ഥാപിച്ച ശേഷം, പുരി രാജാവായ ദിബ്യസിംഗ ദേബ സ്വർണ്ണ ചൂലുകൊണ്ട് ഭഗവാന്‍റെ രഥങ്ങൾ തൂത്തുവാരും.
തുടർന്ന് രാജാവ് ദേവതകളെ ആരതി നടത്തി പൂജിക്കും. തൂത്തുവാരലും പുണ്യജലം തളിക്കലും സൂചിപ്പിക്കുന്ന ഒഡിയ പദമാണ് ചേര പൻഹാര. രാജാവിന് ഭഗവാനോടുള്ള ഭക്തി കാണിക്കാനാണ് ഈ ചടങ്ങ് നടത്തുന്നത്.