ETV Bharat / bharat

നീറ്റ്-യുജി പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ മുഖ്യ സൂത്രധാരനെ കോടതിയിൽ ഹാജരാക്കും - NEET UG EXAM ALLEGATION CASE

author img

By ETV Bharat Kerala Team

Published : Jul 4, 2024, 6:09 PM IST

നീറ്റ് പരീക്ഷ ക്രമക്കേട് കേസിൽ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് അറസ്റ്റിലായ അമൻ സിങ്ങിനെ കോടതിയിൽ ഹാജരാക്കും.

NEET UG CASE  NEET UG CASE KEY CONSPIRATOR  നീറ്റ് യുജി പരീക്ഷ ക്രമക്കേട്  നാഷണൽ ടെസ്റ്റിംഗ് ഏജൻസി
key conspirator in the NEET-UG case brought to special court in Patna (ANI)

പട്‌ന (ബിഹാർ) : നീറ്റ്-യുജി ക്രമക്കേട് കേസിൽ ബുധനാഴ്‌ച (ജൂൺ 03) അറസ്റ്റിലായ പ്രതിയെ ബിഹാറിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന അമൻ സിങ്ങിനെ ബുധനാഴ്‌ച സിബിഐ പിടികൂടിയിരുന്നു. ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.

ക്രമക്കേടിൽ കേന്ദ്ര ഏജൻസിയുടെ ഏഴാമത്തെ അറസ്റ്റാണിത്. നേരത്തെ പരീക്ഷയിൽ സ്‌കോർ വർധിപ്പിക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് പണം ആവശ്യപ്പെട്ട ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിങ് പ്രൊഫഷണലിനെയും സിബിഐ അറസ്റ്റ് ചെയ്‌തു.

ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളുമായ ഡോ. ഇഹ്‌സാൻ ഉല്‍ ഹഖ്, ഇംതിയാസ് ആലം ​​എന്നിവരെ കേന്ദ്ര ഏജൻസി കഴിഞ്ഞ വെള്ളിയാഴ്‌ച പിടികൂടിയിരുന്നു. പട്‌നയിൽ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നീ രണ്ട് പേരെയും സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.

നീറ്റ്-യുജി കേസിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞ മാസമാണ് സിബിഐയെ ചുമതലപ്പെടുത്തിയത്. അതിനനുസരിച്ച് പേപ്പർ ചോർച്ച, ആൾമാറാട്ടം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട് സിബിഐ ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു.

നീറ്റ്-യുജി പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ക്രമക്കേടുകളുടെ പേരിൽ ഇപ്പോൾ വിമർശനങ്ങൾ നേരിടുകയാണ്. അതേസമയം നീറ്റ്-യുജി പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടും ആരോപിച്ചുള്ള ഹർജികൾ സുപ്രീം കോടതി ജൂലൈ എട്ടിന് പരിഗണിക്കും.

Also Read: നീറ്റ് പരീക്ഷയിൽ വിശ്വാസം നഷ്‌ടപ്പെട്ടു; തമിഴ്‌നാട് ​നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച്‌ വിജയ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.