ETV Bharat / bharat

അധികാര ദുർവിനിയോഗം, പെരിയസാമിക്കെതിരായ കേസ് വീണ്ടും പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്‌ - ഐ പെരിയസാമി

തമിഴ്‌നാട് ഭവന മന്ത്രിയായിരുന്ന ഐ പെരിയസാമി അധികാര ദുർവിനിയോഗം നടത്തി ബന്ധുക്കൾക്ക്‌ ഹൗസിംഗ് ബോർഡിന്‍റെ വീടുകൾ അനുവദിച്ചു, കുറ്റവിമുക്തനാക്കിയ ഉത്തരവ്‌ റദ്ദാക്കി മദ്രാസ് ഹൈക്കോടതി.

case against I Periyasamy  MHC ordered to rehear case  അധികാര ദുർവിനിയോഗം  ഐ പെരിയസാമി  illegal allotment of houses
case against I Periyasamy
author img

By ETV Bharat Kerala Team

Published : Feb 26, 2024, 6:23 PM IST

തമിഴ്‌നാട്: അനധികൃതമായി വീട് അനുവദിച്ച കേസിൽ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമിയെ വിട്ടയച്ച പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കേസ് ഒരു മാസത്തിനകം വീണ്ടും പരിഗണിക്കാൻ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തി.

കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് എല്ലാ കക്ഷികളുടെയും വാദങ്ങൾ പൂർത്തിയാക്കി ഇന്ന് (ഫെബ്രുവരി 26) ജഡ്‌ജി ആനന്ദ് വെങ്കിടേഷ് വിധി പ്രസ്‌താവിച്ചു. പ്രത്യേക കോടതി പുനരന്വേഷണം നടത്തണമെന്നും ദിവസവും അന്വേഷണം നടത്തി ഒരു മാസം കൊണ്ട്‌ കേസ് പൂർത്തിയാക്കണമെന്നും ഉത്തവിട്ടു. പ്രതി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും, അഴിമതി വിരുദ്ധ വകുപ്പും പ്രതികളും ബന്ധപ്പെട്ട രേഖകൾ കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2008 ൽ ഡിഎംകെ ഭരണകാലത്ത് തമിഴ്‌നാട് ഭവന മന്ത്രിയായിരുന്ന ഐ. പെരിയസാമി അധികാര ദുർവിനിയോഗം നടത്തി ബന്ധുക്കൾക്ക്‌ ഹൗസിംഗ് ബോർഡിന്‍റെ വീടുകൾ അനുവദിച്ചതായാണ്‌ റിപ്പോർട്ട്. 2012 ലെ എഐഎഡിഎംകെ ഭരണകാലത്ത് പെരിയസാമിക്കെതിരെ പരാതിയിൽ അഴിമതി വിരുദ്ധ വകുപ്പ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ചില സുപ്രധാന രേഖകൾ പിടിച്ചെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

നിലവിലെ ഗ്രാമവികസന മന്ത്രിയായ പെരിയസാമി ചട്ടപ്രകാരമാണ് പ്ലോട്ടുകൾ അനുവദിച്ചതെന്നും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് അന്നത്തെ വിപണി വിലയ്ക്കാണ് വീടുകൾ വിറ്റതെന്നും ഇതുമൂലം സർക്കാരിന് സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി വാദം ഉന്നയിച്ചിരുന്നു. ഇയാൾക്ക് കൂട്ടുനിന്നതായി പരാതിയിൽ തെളിവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേസുമായി മുന്നോട്ടുപോകുന്നതിന് മുമ്പ്, ജനപ്രാതിനിധ്യ നിയമപ്രകാരം മന്ത്രിയെന്ന നിലയിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന ഗവർണറിൽ നിന്ന് ശരിയായ അനുമതി വാങ്ങിയിരുന്നില്ലെന്നും ദുരുപയോഗ പരാതിയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും വാദിച്ചു. രാഷ്‌ട്രീയ പ്രേരിതവും പ്രതികാരബുദ്ധിയുള്ളതുമായ ഇംപീച്ച്‌മെന്‍റ്‌ കേസിൽ നിന്ന് സ്വയം കുറ്റവിമുക്തനാക്കാനും ആവശ്യപ്പെട്ടു. 2023 ൽ മന്ത്രിയെ കേസിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു.

ഉത്തരവ് പുനഃപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആനന്ദ് വെങ്കിടേഷ് നേരിട്ട് കേസ് കേട്ടു. ഈ കേസിൽ പെരിയസാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സ്‌പീക്കറുടെ അനുമതി വാങ്ങിയതിൽ പിഴവുണ്ടായതിനാൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. എന്നാല്‍ പെരിയസാമിയെ കുറ്റവിമുക്തനാക്കി പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് എല്ലാ കക്ഷികളുടെയും വാദങ്ങൾ പൂർത്തിയാക്കി ഇന്ന് ജഡ്‌ജി ആനന്ദ് വെങ്കിടേഷ് വിധി പ്രസ്‌താവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.