മുംബൈ: ഇന്ന് നടന്ന മഹാരാഷ്‌ട്ര എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ട് നിന്ന് മഹാവികാസ് അഘാടി സഖ്യം. സഖ്യത്തിലെ ഒരൊറ്റ സമാജികര്‍ പോലും സത്യപ്രതിജ്ഞ ചെയ്‌തില്ലെന്ന് വിധാന്‍ ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നേതാക്കള്‍ വ്യക്തമാക്കി.
സഖ്യത്തിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്‌തില്ലെന്ന കാര്യം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യണമോയെന്ന കാര്യം ശരദ് പവാറും ഉദ്ധവ് താക്കറെയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശിവസേന നേതാവ് ആദിത്യ താക്കറെ, മുന്‍ പ്രതിപക്ഷ നേതാവ് വിജയ് വദെത്തിവാര്‍, എന്‍സിപി നേതാവ് ജിതേന്ദ്ര അഹാദ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ വര്‍ഷ ഗെയ്‌ക്‌വാദ്, സുനില്‍ പ്രഭു, മഹാവികാസ് അഘാടിയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജികര്‍ തുടങ്ങിയവരും മാധ്യമങ്ങളോട് സംസാരിക്കാനെത്തിയിരുന്നു. പ്രതിഷേധമെന്ന നിലയിലാണ് സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് മഹാവിജയം ജനങ്ങള്‍ നല്‍കിയതാണോ കമ്മീഷന്‍ നല്‍കിയതാണോ എന്ന സംശയം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂറ്റന്‍ വിജയം നേടിയിട്ടും എങ്ങും വിജയാഘോഷമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍ക്കാദ്‌വാദി മോക്ക് പോള്‍ കേസ് ജനങ്ങളില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. അവിെട ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ട്. 20 നാട്ടുകാര്‍ അറസ്റ്റിലായി. ജയിച്ചയാളാകട്ടെ ജനങ്ങള്‍ക്കൊപ്പം ഇതിനെതിരെ നില കൊള്ളുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. നാം ജയിച്ചെങ്കിലും കമ്മീഷനെ വിശ്വസിക്കാനാകുന്നില്ല. അത് കൊണ്ട് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ല. ജനങ്ങളോടുള്ള പ്രതിബദ്ധത മനസില്‍ സൂക്ഷിക്കുന്നുവെന്നും താക്കറെ വിശദീകരിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം നേരത്തെ തുടങ്ങിയതാണ്. 2014 മുതലാണ് ജനാധിപത്യം തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചത്. മരക്കാദ്‌വാദി അറസ്റ്റിനെയും അദ്ദേഹം അപലപിച്ചു. അവിടെ ബാലറ്റ് തെരഞ്ഞെടുപ്പാണ് നിശ്ചയിച്ചിരുന്നതെന്നും ജിതേന്ദ്ര അവ്‌ഹാദ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ജനാധിപത്യത്തിന് നേരെ അന്ധമായാണ് പെരുമാറുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒരുക്കങ്ങളെല്ലാം അവർ തകര്‍ക്കും. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് മേല്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തും. തങ്ങള്‍ മരക്‌ദവാദിയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എങ്ങും വിജയാവേശമില്ല. എല്ലായിടവും ദുഃഖാചരണം പോലെയാണെന്നും വിജയ് വാദെത്തിവാര്‍ ചൂണ്ടിക്കാട്ടി. എല്ലായിടവും കരിമ്പടം പുതച്ച പോലെയാണ്. തങ്ങള്‍ക്ക് മേലും സമ്മര്‍ദ്ദമുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ തിളക്കവും പുറത്ത് വരുന്നില്ല.
മോദി ഭരണത്തില്‍ കര്‍ഷകരും സൈനികരും കൊല്ലപ്പെടുന്നു. വോട്ട് ചെയ്യാനുള്ള അവകാശം പോലും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. മരക്‌ദ്വാദി ജനങ്ങളില്‍ ഒരു കരടായി അവശേഷിക്കുന്നു. ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സത്യപ്രതിജ്ഞ കിരീടധാരണം പോലെ കൊണ്ടാടി. കോടികള്‍ ഇതിനായി ചെലവിട്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സമ്മേളനത്തിന് തുടക്കം, എസ്‌പി അംഗം സഖ്യം വിട്ടു
ഇതിനിടെ മഹാരാഷ്‌ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായി. മഹാവികാസ് അഘാടിയുടെ ഭാഗമായിരുന്ന സമാജ് വാദി പാര്‍ട്ടി അംഗം അബു അസ്‌മി സഖ്യം വിടുന്നതായി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കുകയും ചെയ്‌തു. ഉദ്ധവ് താക്കറെയും ഭ്രാന്തമായ രാഷ്‌ട്രീയം മടുത്താണ് തങ്ങള്‍ സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം സഖ്യത്തിന് വലിയ തിരച്ചടിയാണെന്നാണ് വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ യാതൊരു ഏകോപനവും ഉണ്ടായില്ലെന്ന് അബു അസ്‌മി പറഞ്ഞു. ഒരു സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഐക്യമാണ് പ്രധാനമായും വേണ്ടത്. ഏതെങ്കിലും കക്ഷിയുടെ നേതാവ് മത്സരിക്കുമ്പോള്‍ അവരെ നമ്മുടെ നേതാവായി പരിഗണിക്കണം. എന്നാല്‍ മഹാവികാസ് അഘാടിയില്‍ അങ്ങനെയൊന്നുണ്ടായിരുന്നില്ലെന്നും അബു അസ്‌മി ചൂണ്ടിക്കാട്ടി.
ഒരൊറ്റ കക്ഷിയിലെ നേതാവ് പോലും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയില്ലെന്നും അബു അസ്‌മി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ വളരെ അസാധാരണമാണ്. സീറ്റ് പങ്കിടല്‍ സമയത്തും വാദപ്രതിവാദങ്ങളുണ്ടായി. ഇതൊക്കെ തന്നെയാണ് സഖ്യത്തിന്‍റെ പരാജയത്തിന് കാരണമായതും- അസ്‌മി ചൂണ്ടിക്കാട്ടി. ഭിവണ്ടി ഈസ്റ്റില്‍ നിന്നുള്ള സമാജികന്‍ റെയ്‌സ് ഷെയ്‌ഖ് നേരത്തെ സഖ്യമുപേക്ഷിച്ചിരുന്നു. നേരത്തെ 170 സമാജികര്‍ ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ തയാറെന്ന് മമത
ഇതിനിടെ ഇന്ത്യാ സഖ്യത്തെ തനിക്ക് നല്‍കണമെന്ന ആവശ്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമതയുടെ പരാമര്‍ശം. ബംഗാളിലിരുന്ന് താന്‍ സഖ്യത്തെ നിയന്ത്രിക്കാമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്‍റെ ഇപ്പോഴത്തെ പോക്കില്‍ മമത അനിഷ്‌ടം പ്രകടിപ്പിച്ചു. പ്രാദേശിക കക്ഷികളുമായി തനിക്ക് നല്ല ബന്ധം പുലര്‍ത്താനാകുമെന്ന ആത്മവിശ്വാസവും മമത പ്രകടിപ്പിച്ചു.
ബിജെപിയുടെ ഉദ്ദേശ്യം രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുക എന്നതാണെന്നും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മമത പറഞ്ഞു. അതേസമയം ബിജെപിക്ക് മാത്രമായി കേവല ഭൂരിപക്ഷം നേടാനായില്ലെന്നും രണ്ട് കക്ഷികളുടെ പിന്തുണയോടെയാണ് മഹാരാഷ്‌ട്രയിലെ ഭരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍ എത്രനാള്‍ മുന്നോട്ട് പോകുമെന്ന് കണ്ട് തന്നെ അറിയണമെന്നും അവര്‍ പറഞ്ഞു.
Also Read: ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന് മമതാ ബാനര്‍ജി