ETV Bharat / bharat

കൊടുംചൂട്: വെന്തുരുകി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, മരണം 143 ആയി - Heat Wave In India - HEAT WAVE IN INDIA

ഇക്കൊല്ലം മാര്‍ച്ച് ഒന്നിനും ജൂണ്‍ 20നുമിടയിലുണ്ടായ ഉഷ്‌ണതരംഗം 41,789 പേരെ ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം 14 പേര്‍ സൂര്യാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുപിയില്‍.

HEAT WAVE  Death Toll Climbs to 143  കൊടുംചൂട്  മരണം 143 ആയി
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 9:20 PM IST

ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിനും ജൂണ്‍ 20നും ഇടയില്‍ രാജ്യത്തുണ്ടായ ഉഷ്‌ണതരംഗം 143 ജീവനുകള്‍ അപഹരിച്ചെന്നും 41,789 പേരെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം. അതേസമയം മരണസംഖ്യ ഇതിലുമേറെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഉഷ്‌ണ തരംഗത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ചില ആശുപത്രികള്‍ കൈമാറിയിട്ടില്ല. വ്യാഴാഴ്‌ച (ജൂണ്‍ 20) മാത്രം ഉഷ്‌ണ തരംഗത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഇതിന് പുറമെ മറ്റ് 9 മരണങ്ങളും ഉഷ്‌ണതരംഗം മൂലമാണെന്ന സൂചനയുണ്ട്. ഇതോടെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ രാജ്യത്ത് ഉഷ്‌ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം 114ല്‍ നിന്ന് 143 ആയി.

ഉത്തര്‍പ്രദേശിലാണ് ഉഷ്‌ണ തരംഗം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 35 പേരാണ് ഇവിടെ ഉഷ്‌ണ തരംഗത്തില്‍ മരിച്ചത്. തൊട്ടുപിന്നാലെ ഡല്‍ഹിയാണ്. 21 പേര്‍ക്ക് ഡല്‍ഹിയില്‍ ചൂട് മൂലം ജീവന്‍ നഷ്‌ടമായി. രാജസ്ഥാനില്‍ 17 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉഷ്‌ണ തരംഗ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിര്‍ദ്ദേശിച്ചു. പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉഷ്‌ണ തരംഗം മൂലം ജീവന്‍ നഷ്‌ടമായവരുടെ കണക്കുകള്‍ ശേഖരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാജ്യത്തെ വടക്ക് കിഴക്കന്‍ മേഖലകളാണ് ഉഷ്‌ണ തരംഗത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉഷ്‌ണ തരംഗ ചികിത്സയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍ സജ്ജമാക്കണമെന്ന് നദ്ദ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയും ഇവര്‍ക്ക് ഉറപ്പാക്കണം. ഉഷ്‌ണതരംഗം ബാധിച്ചവരുടെ ഡിജിറ്റല്‍ വിവരങ്ങള്‍ തയാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: ഡൽഹിയിലെ ഉഷ്‌ണതരംഗം : 48 മണിക്കൂറിനിടെ 50 മരണമെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.