ETV Bharat / bharat

ബര്‍ണാലയില്‍ ഏറ്റുമുട്ടല്‍; ഗുണ്ട നേതാവ് കൊല്ലപ്പെട്ടു, പൊലീസുകാര്‍ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Feb 19, 2024, 7:34 AM IST

കൊല്ലപ്പെട്ടത് ഗുര്‍മീത് സിങ്. ഇയാളുടെ പേരില്‍ 60ല്‍ അധികം ക്രിമിനല്‍ കേസുകള്‍.

Gangster shot dead  Gangster shot dead in encounter  Barnala encounter  ബര്‍ണാല ഏറ്റുമുട്ടല്‍  ഗുണ്ട നേതാവ് കൊല്ലപ്പെട്ടു
gangster-shot-dead-in-encounter-punjab-s-barnala

ചണ്ഡീഗഡ് : പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ട നേതാവ് കൊല്ലപ്പെട്ടു (Gangster shot dead in encounter Punjab's Barnala). ആക്രമണത്തില്‍ പഞ്ചാബ് പൊലീസിന്‍റെ രണ്ട് ഗുണ്ട വിരുദ്ധ ടാസ്‌ക് ഫോഴ്‌സ്‌ (എജിടിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുര്‍മീത് സിങ് എന്ന കല ധനുലയാണ് കൊല്ലപ്പെട്ടത്.

ഇയാള്‍ക്കെതിരെ 60ലധികം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ബര്‍ണാല ജില്ലയിലെ ഒരു ഫാം ഹൗസില്‍ വച്ചാണ് കല ധനുലയെ ആന്‍റി ഗാങ്സ്റ്റര്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചത് എന്ന് പഞ്ചാബ് പൊലീസ് ഡയറക്‌ടര്‍ ജനറല്‍ എക്‌സിലൂടെ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഇന്‍സ്‌പെക്‌ടര്‍ക്കും സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കുമാണ് പരിക്കേറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.