ETV Bharat / bharat

ഗ്യാങ്‌സ്റ്ററും ലോഡി ഡോണും ഒന്നിക്കുന്നു ; കല ജാഥേരി അനുരാധ വിവാഹം 12ന്, സുരക്ഷയൊരുക്കാന്‍ 200 പൊലീസുകാര്‍

author img

By ETV Bharat Kerala Team

Published : Mar 7, 2024, 8:30 AM IST

ഗുണ്ടാനേതാക്കളുടെ വിവാഹനത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസ് സംഘം. മാര്‍ച്ച് 12ന് ഗുണ്ടത്തലവനായ കല ജാഥേരിയും അനുരാധ ചൗധരിയുടെയും വിവാഹം നടക്കും. ഡല്‍ഹിയിലെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. ജാഥേരിക്ക് പരോള്‍ അനുവദിച്ച് ദ്വാരക കോടതി.

EGangster Kala Jatheri  Kala Jatheri And Anuradha Wedding  Gangster Sandeep  ഗ്യാങ്‌സ്റ്റര്‍ സന്ദീപ്  കാല ജത്തേരി വിവാഹം
Kala Jatheri And Anuradha Wedding On March 12; 200 Policemen To Be Deployed

ന്യൂഡല്‍ഹി : ഗുണ്ടാത്തലവനായ കല ജാഥേരി എന്നറിയപ്പെടുന്ന സന്ദീപും ലേഡി ഡോണായ അനുരാധ ചൗധരിയും വിവാഹിതരാകുന്നു. മാര്‍ച്ച് 12ന് ഡല്‍ഹിയിലെ ദ്വാരകയില്‍ വച്ചാണ് വിവാഹം. ദ്വാരകയിലെ ബാങ്ക്വറ്റ് ഹാളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പരിപാടികളുണ്ടാകുക.

വിവാഹം കനത്ത സുരക്ഷയില്‍: ചടങ്ങില്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥലത്ത് 200 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. വിവിധ കേസുകളില്‍ തടവില്‍ കഴിയുന്ന കല ജാഥേരിക്ക് കഴിഞ്ഞ ദിവസം കോടതി പരോള്‍ അനുവദിച്ചിരുന്നു. വിവാഹ ചടങ്ങുകള്‍ക്കായാണ് ഡല്‍ഹിയിലെ ദ്വാരക കോടതി പരോള്‍ അനുവദിച്ചത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്‍റെ എസ്‌ഡബ്ല്യൂഎടി സംഘം, തേര്‍ഡ് ബറ്റാലിയൻ, സ്പെഷ്യൽ സ്റ്റാഫ്, ലോക്കൽ പൊലീസ് സംഘം എന്നിവരെയാണ് സ്ഥലത്ത് വിന്യസിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമെ ബാങ്ക്വറ്റ് ഹാളിലും പരിസരങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ഹാളിന്‍റെ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

വിവാഹ ചടങ്ങുകള്‍ക്കായി തനിക്ക് പരോള്‍ അനുവദിക്കണമെന്ന് കല ജാഥേരി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി മാനുഷിക പരിഗണന നല്‍കിയാണ് പരോള്‍ അനുവദിച്ചത്. ആറ് മണിക്കൂറിനുള്ളില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. വിവാഹനത്തിന് പിന്നാലെ മാര്‍ച്ച് 13നാണ് ഇരുവരുടെയും ഗൃഹപ്രവേശന ചടങ്ങ് നടക്കുക. ഹരിയാനയിലെ സോനിപത്തില്‍ രാവിലെ 11നാണ് ചടങ്ങ് നടക്കുക.

വാദ പ്രതിവാദങ്ങളും പരോളും: ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (മാര്‍ച്ച് 4) കല ജാഥേരിക്ക് കോടതി പരോള്‍ അനുവദിച്ചത്. ജാഥേരിയുടെ അഭിഭാഷകന്‍ രോഹിത് ദലാലിന്‍റെ വാദങ്ങള്‍ കേട്ട ശേഷമാണ് പരോളിന് ഉത്തരവിട്ടത്. ആർട്ടിക്കിൾ 21 പ്രകാരം വിവാഹ ആവശ്യങ്ങള്‍ക്കായി പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ കോടതിക്ക് സാധിക്കുമെന്ന് രോഹിത് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും പരോള്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്ക് വിവാഹത്തിന് പരോള്‍ അനുവദിക്കാതിരുന്നാല്‍ അത് ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ലംഘിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്‍റെ വാദങ്ങള്‍ ശരിവച്ച കോടതി ജാഥേരിക്ക് പരോള്‍ അനുവദിക്കുകയായിരുന്നു.

അനുരാധയെന്ന ലേഡി ഡോണ്‍: രാജസ്ഥാനിലെ സിക്കാര്‍ സ്വദേശിയാണ് അനുരാധ. സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന അനുരാധ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പങ്കാളിയായതിന് പിന്നാലെ കബളിപ്പിക്കപ്പെട്ടു. ഇതില്‍ ഒരു കോടിയിലധികം കടം ഉണ്ടായി. ഇതിന് പിന്നാലെയാണ് അനുരാധ ലേഡി ഡോണായി മാറിയത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട് അനുരാധ.

2019ലാണ് അനുരാധ സന്ദീപുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2021ല്‍ വിവിധ കേസുകളില്‍ കുറ്റവാളികളായ ഇരുവരെയും പൊലീസ് പിടികൂടി ജയിലില്‍ അടച്ചു. ഇതിന് പിന്നാലെ അനുരാധയ്‌ക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തു. ജാമ്യം ലഭിക്കാത്ത സന്ദീപ് ജയില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണിപ്പോള്‍ വിവാഹത്തിന് പരോള്‍ ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.