മുംബൈ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ അപകീർത്തികരമായ വീഡിയോ പോസ്‌റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ മുൻ മാധ്യമപ്രവർത്തകൻ കേതൻ തിരോദ്‌കറെ മുംബൈ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു.മയക്കുമരുന്ന് ശൃംഖലയുമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു വീഡിയോ. തിരോദ്‌കറിനെ കോടതിയിൽ ഹാജരാക്കിയതിനുശേഷം മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു.
ഫഡ്‌നാവിസിനെ മയക്കുമരുന്ന് മാഫിയകളോട് ഉപമിക്കുകയും ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തതിനാണ് തിരോദ്‌കറിനെ അറസ്‌റ്റ് ചെയ്‌തതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
"മുൻ മാധ്യമപ്രവർത്തകൻ കേതൻ തിരോദ്‌കർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സമൂഹ മാധ്യമത്തിൽ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തു. ഉപമുഖ്യമന്ത്രി മയക്കുമരുന്ന് മാഫിയകൾക്ക് സഹായം നൽകിയെന്നും അവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് തിരോദ്‌കർ വീഡിയോ പോസ്‌റ്റ് ചെയ്‌തു" മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : ഇന്ത്യയുടെ കൂറുമാറ്റ നിരോധന നിയമത്തിൻ്റെ ദൗർഭാഗ്യകരമായ യാഥാർഥ്യം; ഭാവിയെന്ത്?