ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനൊരുങ്ങി കേന്ദ്രം; നിയമനത്തിന് മുൻപ് മോദിയുടെ അധ്യക്ഷതയിൽ യോഗം ചേരും

author img

By ETV Bharat Kerala Team

Published : Mar 10, 2024, 7:54 PM IST

മാർച്ച് 15 നകം പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ട് തസ്‌തികകളിലേക്കും അഞ്ച് പേരുകൾ വീതമുള്ള പാനലുകൾ തയ്യാറാക്കും.

Election Commissioner  തെരഞ്ഞെടുപ്പ് കമ്മീഷണർ  Election Commission of India  Arun Goel
Election Commissioners Likely to Be Appointed Very Soon

ന്യൂഡൽഹി: അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് മാർച്ച് 15 നകം പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കുമെന്ന് സൂചന. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ കീഴിൽ, ആഭ്യന്തര സെക്രട്ടറിയും പേഴ്‌സണൽ ആൻ്റ് ട്രെയിനിങ്ങ് (DoPT) സെക്രട്ടറിയും അടങ്ങുന്ന സെർച്ച് കമ്മിറ്റി രണ്ട് തസ്‌തികകളിലേക്കും അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ തയ്യാറാക്കും (Election Commissioner Appoinment ).

പാനലിൽ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഒരു കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാകും രണ്ടുപേരെ തെരഞ്ഞെടുക്കുക. സെലക്ഷൻ കമ്മിറ്റി കണ്ടെത്തുന്നവരെ രാഷ്‌ട്രപതി കമ്മീഷണർമാരായി നിയമിക്കും. മാർച്ച് 13-നോ 14-നോ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും മാർച്ച് 15-നകം നിയമനങ്ങൾ നടക്കാനിടയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങല്‍ സൂചന നല്‍കി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജവച്ചത്. 2027 വരെ കാലാവധിയുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണ‍റായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. ഈ ഒഴിവും നികത്തിയിരുന്നില്ല. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ മാത്രമാണ് മൂന്ന് അംഗ തെര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ അവശേഷിക്കുന്നത്.

Also Read: 'നീതിയുക്തമായ തെരഞ്ഞെടുപ്പിന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമില്ല' : അരുണ്‍ ഗോയലിന്‍റെ രാജിയില്‍ കെസി വേണുഗോപാല്‍

അരുൺ ഗോയലിന്‍റെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരങ്ങളാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഗോയലും രാജീവ് കുമാറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ വൃത്തങ്ങൾ തള്ളി. 2027 വരെ കാലാവധിയുള്ളപ്പോഴാണ് ഗോയലിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചാൽ പിൻഗാമിയായി ഗോയൽ നിയമിതനാകുമായിരുന്നു.

വിരമിച്ചതിന് തൊട്ടു പിന്നാലെ നിയമനം: 2022 നവംബര്‍ 21നാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെ ആയിരുന്നു അരുണ്‍ ഗോയലിന്‍റെ നിയമനം. ഘനവ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന ഗോയലിനെ സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിന് തൊട്ടടുത്ത ദിവസമാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.

നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതി: അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി (ഇസി) നിയമിച്ച നടപടിക്രമത്തെ മുമ്പ് സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി അരുണ്‍ ഗോയലിന്‍റെ നിയമന ഫയലുകള്‍ സുപ്രീം കോടതി പരിശോധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.

Also Read: തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി

അരുണ്‍ ഗോയലിന്‍റെ നിയമനത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും, ഫയൽ നിയമമന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും, നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായും കോടതി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.