ETV Bharat / bharat

അമിത് ഷാ മജിസ്‌ട്രേറ്റുമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാമര്‍ശം; ജയ്‌റാം രമേശിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ - ECI seeks response of Jairam Ramesh

author img

By ETV Bharat Kerala Team

Published : Jun 2, 2024, 8:06 PM IST

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 ജില്ല മജിസ്‌ട്രേറ്റുമാരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.

JAIRAM RAMESH  ELECTION COMMISSION AMIT SHAH  AMIT SHAH DISTRICT MAGISTRATES  കോണ്‍ഗ്രസ്
Jairam Ramesh (ETV Bharat)

ന്യൂഡൽഹി: വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 ജില്ല മജിസ്‌ട്രേറ്റുമാരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ ആരോപണത്തില്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ആരോപണങ്ങള്‍ ശരിവെക്കുന്ന വസ്‌തുതാപരമായ വിവരങ്ങളും വിശദാംശങ്ങളും നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം മറുപടി നല്‍കണമെന്നാണ് ജയറാം രമേശിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ശനിയാഴ്‌ച, സമൂഹമാധ്യമത്തിലൂടെയായിരുന്നു ജയ്‌റാം രമേശിന്‍റെ ആരോപണം. ജില്ലാ മജിസ്ട്രേറ്റുമാര്‍ ആരും ഇത് വരെ അനാവശ്യ സ്വാധീനം റിപ്പോർട്ട് ചെയ്‌തിട്ടില്ലാത്ത ഘട്ടത്തില്‍ അമിത് ഷാ സ്വാധീനിച്ച 150 ഡിഎമ്മുമാരുടെ വിശദാംശങ്ങളും വിവരങ്ങളും ജയറാം രമേശ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ പറയുന്നു.

പുറത്താകാനിരിക്കുന്ന ആഭ്യന്തര മന്ത്രി ഡിഎമ്മുമാരെയും കളക്‌ടർമാരെയും വിളിക്കുന്നുണ്ടെന്നും ഇത്തരം ഭീഷണിപ്പെടുത്തലില്‍ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാകരുതെന്നും ജയ്‌റാം രമേഷ്‌ പറഞ്ഞിരുന്നു. അതേസമയം, ന്യൂഡൽഹിയിലെ നിർവചന സദനിൽ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും.

Also Read : കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി; പാർട്ടിയെ തകർക്കാനുള്ള ബിജെപി ശ്രമത്തെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം - Arvind Kejriwal Surrendered

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.