ETV Bharat / bharat

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: 'അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും': എംകെ സ്റ്റാലിൻ - CM Stalin On Kallakurichi Tragedy - CM STALIN ON KALLAKURICHI TRAGEDY

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. ഇതിന് പുറമെ അനാഥരായ കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

KALLAKURICHI HOOCH TRAGEDY  TAMIL NADU CM STALIN  GOVT TO BEAR EDUCATIONAL EXPENSES  കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം
CM MK Stalin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 9:42 PM IST

തമിഴ്‌നാട്‌: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മദ്യ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ നിയമസഭയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പ്രസ്‌താവന പുറപ്പെടുവിച്ചത്‌.

ഏകാംഗ കമ്മിഷൻ റിപ്പോർട്ടിന്മേൽ സർക്കാർ രണ്ട് ദിവസത്തിനകം നടപടിയെടുക്കും. കൂടാതെ, ഒന്നോ രണ്ടോ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുമെന്നും അറിയിച്ചു. 10 ലക്ഷം രൂപയും കുട്ടികളുടെ പഠനച്ചെലവും കൂടാതെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 5 ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കുമെന്നും ഈ തുക അവർക്ക് 18 വയസ്‌ തികയുമ്പോൾ പലിശ സഹിതം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായപൂർത്തിയാകുന്നതുവരെ എല്ലാ മാസവും 5000 രൂപ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളിൽ ഒരാളെ നഷ്‌ടപ്പെട്ട കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നൽകുമെന്നും അതുപോലെ തന്നെ 18 വയസ്‌ തികയുമ്പോൾ ഈ തുക പലിശ സഹിതം തിരികെ നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഈ കുട്ടികളെ അവർക്ക് ഇഷ്‌ടമുള്ള ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുമെന്നും പറഞ്ഞു.

കള്ളക്കുറിച്ചി മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച വിവിധ നടപടികൾ മുഖ്യമന്ത്രി പട്ടികപ്പെടുത്തി. കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ നിലവിലുള്ള 161 ഡോക്‌ടർമാരെ സഹായിക്കാൻ അഞ്ച് ജില്ലകളിൽ നിന്നായി 57 ഡോക്‌ടർമാരെ കൂടി നിയോഗിച്ചു. മുഖ്യപ്രതി ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ മെഥനോൾ പിടികൂടിയതായി കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിൽ നിന്നാണ് മെഥനോൾ കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കള്ളക്കുറിച്ചി മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. അതിൽ 28 മരണങ്ങൾ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിലും 15 പേർ സേലം സർക്കാർ ആശുപത്രിയിലും 4 പേർ വില്ലുപുരം സർക്കാർ ആശുപത്രിയിലും 3 പേർ പുതുച്ചേരി ജിപ്‌മർ സർക്കാർ ആശുപത്രിയിലുമാണ്‌.

ഇതുകൂടാതെ, 115 ഓളം പേർ ചികിത്സയിലുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നിലവിൽ 66 പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിലും 16 പേർ പുതുച്ചേരി ജിപ്‌മാർ ആശുപത്രിയിലും 31 പേർ സേലം സർക്കാർ ആശുപത്രിയിലും 2 പേർ വില്ലുപുരം മുണ്ടിയമ്പാക്കം സർക്കാർ ജനറൽ ആശുപത്രിയിലുമാണ്.

കള്ളക്കുറിച്ചി മദ്യ ദുരന്തത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെ 328, 304 (2), 41 ഐ, 41 എ വകുപ്പുകൾ പ്രകാരമാണ് കള്ളക്കുറിച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളായ കണ്ണുക്കുട്ടി, വിജയ്, ദാമോദരൻ എന്നിവരെ സിബി-സിഐഡി പൊലീസിന് കൈമാറി. മൂന്നുപേരെയും കള്ളക്കുറിച്ചി ജില്ലാ പ്രിൻസിപ്പൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കി ജൂലൈ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ALSO READ: പുറത്താക്കി പിന്നെ അകത്താക്കി; അണ്ണാഡിഎംകെ അംഗങ്ങളെ പുറത്താക്കിയ റൂളിങ്ങ് തിരുത്തിച്ച് സ്റ്റാലിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.