ദോയ്‌വാല: മുകുത് മലയെ കീഴടക്കാന്‍ ദോയ്‌വാലയില്‍ നിന്ന് അതിര്‍ത്തി രക്ഷാസേനയുടെ പതിനേഴംഗ വനിത സംഘം യാത്ര തിരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് 23,392 അടി ഉയരമുള്ള മുകുത് മല. ഇവിടെ ഇന്ത്യന്‍ ദേശീയ പതാക പാറിക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.
ബിഎസ്‌എഫ് അഡ്വാന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കമാന്‍ഡര്‍ മഹേഷ് കുമാര്‍ നെഗി വനിത മലകയറ്റ സംഘത്തിന്‍റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. പദ്‌മശ്രീ ജേതാവും ഏഴ് തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയുമായ ലവ്‌രാജ് സിങും സംഘത്തിലുണ്ട്.
മുകുത് മല കീഴടക്കല്‍ ദൗത്യത്തെ നയിക്കുന്നത് വനിത കോണ്‍സ്റ്റബിള്‍ സരസ്വതി ലാമ്പയാണ്. വനിതാ മലകയറ്റ സംഘത്തിന്‍റെ ഉപദേശകനായി പദ്‌മശ്രീ ജേതാവും ഏഴ് തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തിയുമായ ലാവ് രാജ് സിങ് ഒപ്പമുണ്ട്. വനിതാ ശാക്തീകരണത്തിന് കൂടുതല്‍ കരുത്തേകുക എന്നതാണ് ഇത്തരമൊരു ദൗത്യത്തിന്‍റെ പ്രധാന ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
സാഹസികതകളില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ശുചിത്വ ഇന്ത്യ, ശുചിത്വ ഹിമാലയ പ്രചാരണവും പദ്ധതിയുടെ ലക്ഷ്യമാണ്. ശുചിത്വ ഭാരത ദൗത്യത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടിയെന്നും കമാന്‍ഡന്‍റ് മഹേഷ് കുമാര്‍ നെഗി പറഞ്ഞു. ദൗത്യാംഗങ്ങള്‍ 19000 അടിമുതല്‍ 23,392 അടി വരെയുള്ള ഭാഗത്തെ ക്യാമ്പുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് കൊണ്ടുവരും.
13,780 അടിയുള്ള കൊടുമുടിയാകും സംഘം ആദ്യം കീഴടക്കുക. അവസാനമാകും 23,392 അടി ഉയരമുള്ള കൊടുമുടിയിലേക്ക് സംഘം എത്തുക. ഇവിടെ ബിഎസ്‌എഫിന്‍റെ വനിതാ സംഘം ദേശീയ പതാക ഉയര്‍ത്തും. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം വേണ്ടി വരുമന്നാണ് പ്രതീക്ഷ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.
Also read: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്: സ്ഥിതിഗതികൾ വിലയിരുത്താൻ അഞ്ചംഗ സമിതി