അമരാവതി (ആന്ധ്രാപ്രദേശ്) : ബിസ്‌ക്കറ്റ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ ദുംബ്രിഗുഡ മണ്ഡലത്തിലാണ് ദാരുണമായ സംഭവം. ബോണ്ടുഗുഡ ഗ്രാമത്തിലെ കിന്ദങ്കി തേജ (3) ആണ് മരിച്ചത്.
ബിസ്‌ക്കറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ബിസ്‌ക്കറ്റ് തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായി. രക്ഷിതാക്കൾ കുട്ടിയെ ഓട്ടോറിക്ഷയിൽ അരക്കുവാലി റീജിയണൽ മെഡിക്കൽ സെന്‍ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
ALSO READ: ഒന്നരവയസുകാരൻ തോട്ടിൽ വീണ് മരിച്ചു