ETV Bharat / bharat

ചെന്നൈ സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി ; വ്യാപക തെരച്ചിൽ നടത്തി പൊലീസ്

author img

By ETV Bharat Kerala Team

Published : Mar 1, 2024, 12:41 PM IST

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്‌പദമായ പ്രവർത്തനങ്ങളോ വസ്‌തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍

Bomb Threat  Chennai Secretariat  ബോംബ് ഭീഷണി  ചെന്നൈ സെക്രട്ടേറിയറ്റ്‌
Bomb Threat at Chennai Secretariat

ചെന്നൈ : തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി (Bomb Threat at Chennai Secretariat). ചെന്നൈയിലെ സ്വകാര്യ ടെലിവിഷൻ ചാനലിലേക്കാണ്‌ ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന്‌ ടെലിവിഷൻ ചാനൽ അധികൃതര്‍ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. സ്‌നിഫർ ഡോഗ്, ബോംബ് വിദഗ്‌ധർ, ഡിറ്റക്ഷൻ ഉപകരണങ്ങള്‍ എന്നീ സംവിധാനങ്ങളുമായി പൊലീസ്‌ സെക്രട്ടേറിയറ്റില്‍ പരിശോധന തുടരുകയാണ്‌.

മന്ത്രിമാരുടെ മുറികൾ, ഓഫീസർമാരുടെ മുറികൾ, അസംബ്ലി ഹാൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങി സെക്രട്ടേറിയറ്റിലെ എല്ലാ മേഖലകളിലും അസിസ്റ്റന്‍റ്‌ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വ്യാപകമായി തെരച്ചിൽ നടത്തുകയാണ്‌.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിലെ 13 സ്വകാര്യ സ്‌കൂളുകൾക്ക് നേരെ സമാനമായ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. രണ്ട് സംഭവങ്ങള്‍ക്കും പിറകിലാരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്‌പദമായ പ്രവർത്തനങ്ങളോ വസ്‌തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.