ETV Bharat / bharat

ബിഹാറിൽ ചരക്ക് ട്രെയിനിന്‍റെ രണ്ട് ബോഗികൾ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

author img

By ETV Bharat Kerala Team

Published : Mar 20, 2024, 6:48 AM IST

ബിഹാറിലെ സമസ്‌തിപൂർ ഡിവിഷനിലെ ബഗാഹ സ്‌റ്റേഷനിലാണ് അപകടം

goods train derail  goods train derail Bagaha station  Two wagons of goods train derail  train operations disrupted Bagaha
Train operations disrupted

ഹാജിപൂർ (ബിഹാർ) : ചരക്ക് ട്രെയിനിന്‍റെ രണ്ട് ബോഗികൾ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ സമസ്‌തിപൂർ ഡിവിഷനിലെ ബഗാഹ സ്‌റ്റേഷനിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് ട്രെയിൻ പാളം തെറ്റിയത് (Bihar: Two Wagons Of Goods Train Derail At Bagaha Station, Operations Disrupted).

സംഭവത്തെ തുടർന്ന് ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടുണ്ട്. അതേസമയം ഈ റെയിൽവേ സെക്ഷനിലൂടെ കടന്നുപോകുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവെച്ചെന്ന് ഈസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറഞ്ഞു.

അപകടത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ രാജസ്ഥാനിലെ അജ്‌മീറിന് സമീപം സബർമതിയിൽ നിന്ന് ആഗ്രയിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിനിന്‍റെ നാല് കോച്ചുകൾ പാളം തെറ്റിയിരുന്നു.

ALSO READ: പാതയിരട്ടിപ്പിക്കൽ; വിവിധ ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി: അരൽവായ്‌മൊഴി-നാഗർകോവിൽ-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ നിർമാണത്തിന്‍റെ ഭാഗമായി 13 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. അതേസമയം 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും 4 എണ്ണം വഴി തിരിച്ച് വിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു (Trains Cancelled Rescheduled Due To Rail Line Doubling Construction).

നഗർകോവിൽ ജംഗ്ഷനിൽ നിന്നും മാർച്ച്‌ 24 ന് ഉച്ചയ്‌ക്ക് 2:45 ന് പുറപ്പെടേണ്ട ശാലിമാർ ഗുരുദേവ് എക്‌സ്‌പ്രസ് ഒന്നേകാൽ മണിക്കൂർ വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.