ETV Bharat / bharat

ഏഷ്യയിലെ ആദ്യ വനിത കോഫി ടേസ്റ്റർ; സുനാലിനി മേനോന്‍റെ ജീവിതം... - Asia first woman Coffee taster - ASIA FIRST WOMAN COFFEE TASTER

അക്കാലം വരെയും പുരുഷ മേധാവിത്വം അടക്കിവാണിരുന്ന മേഖലയിലാണ് ഏഷ്യയിലെ ആദ്യത്തെ വനിത കോഫി ടേസ്റ്റര്‍ എന്ന ബഹുമതിയോടെ സുനാലിനി മേനോന്‍ കസേര വലിച്ചിട്ട് ഇരുന്നത്.

COFFEE TASTER SUNALINI MENON  COFFEE TASTER JOB  ആദ്യ വനിത കോഫി ടേസ്റ്റർ  എങ്ങനെ കോഫി ടേസ്‌റ്റര്‍ ജോലി നേടാം
Sunalini Menon (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 14, 2024, 3:40 PM IST

ഹൈദരാബാദ് : കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊന്ന് അസൂയ തോന്നുന്ന ജോലിയാണ് സുനാലിനി മേനോന്‍റേത്. അനുഭവ സമ്പത്തും അഭിരുചിയും സമന്വയിപ്പിച്ചപ്പോള്‍ സുനാലിനി മേനോന്‍ തന്‍റെ മേഖലയില്‍ ചരിത്രം കുറിച്ചു. അക്കാലം വരെയും പുരുഷ മേധാവിത്വം അടക്കിവാണിരുന്ന മേഖലയിലാണ് ഏഷ്യയിലെ ആദ്യത്തെ വനിത കോഫി ടേസ്റ്റര്‍ എന്ന ബഹുമതിയോടെ സുനാലിനി മേനോന്‍ കസേര വലിച്ചിട്ട് ഇരുന്നത്. ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കോഫി ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുത്ത സുനാലിനി മേനോനെ ഇടിവി ഭാരത് ആദരിച്ചു.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്

തന്‍റെ യാത്ര തുടങ്ങുന്നത് ബോർഡ് റൂമിൽ നിന്നുമായിരുന്നില്ല, അത് വീട്ടിലെ അടുക്കളയിൽ നിന്നുമായിരുന്നു എന്ന് സുനാലിനി മേനോന്‍. വിജയവാഡയിലും കടലൂരിലും വേരുകളുള്ള സുനാലിനി മേനോന്‍റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റുകയായിരുന്നു. മുത്തച്ഛന്‍റെ പുരോഗമന കാഴ്‌ചപ്പാടാണ് സുനാലിനിക്കും സഹോദരിക്കും ആൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസത്തിന് അക്കാലത്ത് അവസരങ്ങൾ ഉറപ്പാക്കിയത്.

കാപ്പിയോടുള്ള സുനാലിനിയുടെ അഭിനിവേശം വളർത്തിയെടുക്കുന്നത് സുനാലിയുടെ അമ്മയാണ്. സുനാലിനി പതിവായി വീട്ടിൽ കോഫി ബീൻ വാങ്ങുകയും കാപ്പി ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ചായ ടേസ്റ്ററായ അമ്മാവനും സുനാലിനിയെ സ്വാധീനിച്ചിരുന്നു. രുചിയുടെ ലോകത്തോടുള്ള സുനാലിനിയുടെ താൽപ്പര്യം ദൃഢമാക്കുന്നതില്‍ അമ്മാവനും പ്രധാന പങ്കുണ്ട്.

കാപ്പിയിലേക്കുള്ള വഴിത്തിരിവ്

മാസ്റ്റേഴ്‌സ് പഠനത്തിന് വിസക്കായി കാത്തിരിക്കുമ്പോഴാണ് സുനാലിനിയുടെ ജീവിതത്തില്‍ ആ വഴിത്തിരിവുണ്ടാകുന്നത്. കോഫി ബോർഡ് കോഫി ടേസ്റ്ററെ തേടുന്നുണ്ടെന്ന അറിയിപ്പ് സുനാലിനിയുടെ ശ്രദ്ധയിലും പെട്ടു. കടുത്ത മത്സരത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയും താണ്ടി സുനാലിനിയുടെ അപേക്ഷ ബോര്‍ഡിന് മുന്നിലെത്തി. സുനാലിനിയുടെ കഴിവുകളിലുള്ള ചെയർമാന്‍റെ വിശ്വാസം അവർക്ക് ആ സ്ഥാനം ഉറപ്പിച്ചുനല്‍കി. കാപ്പിയുടെ ലോകത്തെ സുനാലിനിയുടെ കരിയറിന് അവിടെ തുടക്കം കുറിച്ചു.

രുചിയാലും സുഗന്ധമാലും വ്യത്യസ്‌തമായ എത്യോപ്യൻ, കോംഗോ ബട്ടർകപ്പ് കോഫി സുനാലിനി മേനോന് പ്രിയപ്പെട്ടതാണ്. പ്രബലമായ പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന മേഖയില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് സുനാലിനി മേനോന്‍ അസിസ്റ്റന്‍റ് ടേസ്റ്ററിൽ നിന്ന് ക്വാളിറ്റി കൺട്രോൾ മേധാവിയായി ഉയർന്നത്.

സുനാലിനിയുടെ സംഭാവനകള്‍

കാപ്പിക്കുരുവിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് കർഷകരെ ബോധവത്കരിക്കാനായി കോഫി ലാബ് ലിമിറ്റഡ് സ്ഥാപിച്ചത് സുനാലിനിയുടെ നേതൃത്വത്തിലാണ്. ഈ സംരംഭം കർഷകർക്ക് അവരുടെ കാപ്പി കൃഷി മെച്ചപ്പെടുത്താനും കൃഷിയില്‍ ഉയർന്ന നിലവാരം നിലനിർത്താനും സഹായകമായി.

സ്വയം നവീകരണം

അന്താരാഷ്‌ട്ര മേളകളില്‍ നിന്നുള്ള അനുഭവങ്ങളിലൂടെയും മേഖലയിലെ അഗ്രഗണ്യരുമായുള്ള ആശയവിനിമയത്തിലൂടെയും സുനാലിനി നിരന്തരം സ്വയം നവീകരണം നടത്തുന്നുണ്ട്. ഇറ്റലിയിലെ ഡോ. ഏണസ്റ്റോ ഇലിയെപ്പോലുള്ള കോഫി പ്രമുഖരുമായുള്ള ആശയവിനിമയം അവരുടെ വൈദഗ്‌ധ്യം കൂടുതൽ മികവുറ്റതാക്കി. എത്യോപ്യ, ഗ്വാട്ടിമാല, യുഎസ്എ എന്നിവിടങ്ങളിലെ വിദഗ്‌ധരിൽ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കാപ്പിയുടെ മണവും രൂപവും നോക്കി വിലയിരുത്താനുള്ള കഴിവ് സുനാലിനി വികസിപ്പിച്ചെടുത്തു.

ജീവിതം തന്നെ സന്ദേശം

കാപ്പി വ്യവസായത്തിൽ സ്‌ത്രീകൾ നേരിടുന്ന അതുല്യമായ വെല്ലുവിളികളെ സുനാലിനി അംഗീകരിക്കുന്നു. പുരുഷ മേധാവിത്വമുള്ള മേഖലകളിൽ അഭിവൃദ്ധി പ്രാപിക്കാൻ അറിവും ധൈര്യവും പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവസരങ്ങൾ സ്വീകരിക്കാൻ അവർ സ്‌ത്രീകളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു.

ദിവസേന നൂറുകണക്കിന് കാപ്പികൾ രുചിച്ചിട്ടും ഒരിക്കല്‍ പോലും മടുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് സുനാലിനി പറയുന്നു. രുചിയറിയാനുള്ള ശാസ്‌ത്രീയ സമീപനവും താപനിലയനുസരിച്ച് രുചികൾ എങ്ങനെ വ്യതാസപ്പെടുന്നു എന്ന കണ്ടെത്തുലകളും തന്നെ നിരന്തരം ആവേശഭരിതയാക്കുന്നെന്ന് സുനാലിനി പറയുന്നു. ഓരോ ദിവസവും ആസ്വദിക്കുന്നതിന്‍റെ സന്തോഷം കാപ്പി തന്നെ പഠിപ്പിച്ചു. കാപ്പി തന്‍റെ ജീവിതത്തില്‍ പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും നല്‍കിയതായും സുനാലിനി മേനോന്‍ പറയുന്നു.

നിങ്ങള്‍ക്കുമാകാം കോഫി ടേസ്‌റ്റര്‍...

കോഫി ടേസ്റ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും കഴിവുമുള്ള വ്യക്തികളെ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പിജി ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്‍റ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനാകും.

കോഫി കള്‍ട്ടിവേഷന്‍ പ്രാക്‌ടീസസ്, പോസ്‌റ്റ് ഹാര്‍വെസ്‌റ്റ് മാനേജ്‌മെന്‍റ് ആന്‍ഡ് പ്രാക്‌ടീസസ്, കോഫി ക്വാളിറ്റി ഇവാല്യുവേഷന്‍, റോസ്റ്റിങ്, ബ്ര്യൂവിങ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ് എന്നിവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ട്രൈസെമസ്റ്ററുകളിലായി 12 മാസത്തെ കോഴ്‌സാണിത്. ഇംഗ്ലീഷിലാണ് കോഴ്‌സ്. ആദ്യ ട്രൈസെമസ്റ്റര്‍ ചിക്കമംഗളൂരു ബലേഹോണൂര്‍ സിസിആര്‍ഐയിലായിരിക്കും നടക്കുക. ഇക്കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസമുണ്ടാകും. ഓപ്പണ്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും കോഴ്‌സില്‍ പ്രവേശനമുണ്ട്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കും. അക്കാദമിക് റെക്കോഡ്, വ്യക്തിഗത അഭിമുഖം, സെന്‍സറി ഇവാലുവേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.

യോഗ്യത

ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മന്‍റല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ബിരുദമുള്ളവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടതിങ്ങനെ...

കോഴ്‌സിന്‍റെ അപേക്ഷാ ഫോം കോഫി ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. ബെംഗളൂരുവിലുള്ള കോഫി ബോര്‍ഡിന്‍റെ ഓഫിസില്‍ നിന്ന് നേരിട്ടും അപേക്ഷ ഫോം വാങ്ങാവുന്നതാണ്.

1500 രൂപയാണ് അപേക്ഷ ഫീസ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബര്‍ 8-ന് അകം ലഭിക്കത്തക്ക രീതിയില്‍ ഡിവിഷണല്‍ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോര്‍ഡ്, നമ്പര്‍ 1, ഡോ. ബി.ആര്‍ അംബേദ്‌കര്‍ വീഥി, ബെംഗളൂരു-560001 എന്ന വിലാസത്തില്‍ അയക്കണം.

ഒക്‌ടോബര്‍ 18ന് അഭിമുഖവും സെലക്ഷനും ആരംഭിക്കും. 2,50,000 രൂപയാണ് കോഴ്‌സിന്‍റെ ഫീസ്. പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ടാകും. ഇതിനായി അപേക്ഷയ്‌ക്കൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

Also Read: രാജ്യത്തെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയില്‍ പഠിക്കാം, അതും ഓണ്‍ലൈനായി; അപേക്ഷ തീയതി നീട്ടി ഇഗ്‌നോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.