ETV Bharat / bharat

കെജ്‌രിവാളിൻ്റെ അറസ്റ്റ്; ഡല്‍ഹിയില്‍ എഎപി പ്രതിഷേധം, ബിജെപി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി - Aravind Kejriwal Arrest - ARAVIND KEJRIWAL ARREST

രാജ്യതലസ്ഥാനത്തും, ബിജെപി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കി പൊലീസ്.

AAP WORKERS TO HIT ROADS  ARAVIND KEJRIWAL  ED ARREST  SECURITY BEEFED UP BJP HEADQUARTERS
Security Beefed Up Near BJP Headquarters As AAP Workers To Hit Roads Against Kejriwal's Arrest
author img

By ETV Bharat Kerala Team

Published : Mar 22, 2024, 1:09 PM IST

ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ആം ആദ്‌മി പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിക്കുന്ന ബിജെപി ആസ്ഥാനത്തേക്കുള്ള റോഡുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ഡൽഹി പൊലീസ്. ഇന്ന് (22-03-2024) രാവിലെയോടെയാണ് ഇവിടെ സുരക്ഷ ശക്തമാക്കിയത്. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്താൻ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ആം ആദ്‌മി പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധത്തെ മുൻനിർത്തി സെൻട്രൽ ഡൽഹിയിലൂടെയുള്ള വഴികൾ ഒഴിവാക്കണമെന്ന് ട്രാഫിക് പൊലീസ് യാത്രക്കാരോട് അഭ്യർഥിച്ചു (Security Beefed Up Near BJP Headquarters Delhi). സെൻട്രൽ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്കും, ഇഡി ഓഫിസിലേക്കും പോകുന്ന റോഡുകൾ അടച്ചു. അതേസമയം, എഎപിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഐടിഒ മെട്രോ സ്റ്റേഷൻ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

"ഡൽഹി പൊലീസിൻ്റെ ഉപദേശപ്രകാരം 2024 മാർച്ച് 22 ന് ഐടിഒ മെട്രോ സ്റ്റേഷൻ 08:00 AM മുതൽ 06:00 PM വരെ അടച്ചിടും" ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എക്‌സില്‍ പോസ്റ്റ് ചെയ്‌തു. ബിജെപി ആസ്ഥാനത്ത് ആളുകളെ അണിനിരത്താൻ ഡൽഹിയിലെ എല്ലാ എംഎൽഎമാരോടും കൗൺസിലർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ധാരാളം ആളുകൾ തെരുവിലിറങ്ങുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായും എഎപി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള എഎപി പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്തിനും ഇഡി ഓഫിസിനും പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തിയതിനാൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു (Security Beefed Up Near BJP Headquarters Delhi).

പ്രതിഷേധക്കാരെ തടഞ്ഞു നിർത്താനും സെൻട്രൽ ഡൽഹിയിൽ നിന്ന് കിലോമീറ്ററുകൾ ദൂരത്തേക്ക് അയക്കാനും ധാരാളം ബസുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി പൊലീസിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും അവരുടെ പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണം ഏര്‍പ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള സംഘം കെജ്‌രിവാളിൻ്റെ വസതിയിലെത്തിയിരുന്നു. ഡൽഹി ഹൈക്കോടതിയിൽ നിന്ന് മദ്യനയ കേസിലെ അറസ്‌റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നേടാന്‍ എഎപി കൺവീനർ കൂടിയായ കെജ്‌രിവാളിന് സാധിച്ചില്ല.

അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍ നിന്നും സംരക്ഷണം തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടാതിരുന്നതിനു പിന്നാലെയായിരുന്നു ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിനെത്താനുള്ള ഒമ്പതാമത്തെ സമന്‍സിനും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല (Arvind Kejriwals ED arrest). കെജ്‌രിവാളിന്‍റെ വീട്ടില്‍ നടന്ന പരിശോധനയ്‌ക്ക് പിന്നാലെ നാടകീയമായിട്ടായിരുന്നു അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.

എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ പിന്നീട് ഏജൻസി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അറസ്റ്റിനെതിരെ രാത്രി തന്നെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. തുടര്‍ന്ന്, വെള്ളിയാഴ്‌ച രാവിലെ ഈ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‍രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.