ഹാത്രസ്(ഉത്തര്‍പ്രദേശ്): വെള്ളിയാഴ്‌ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലുണ്ടായ റോഡപകടത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. പതിനാറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് ടെമ്പോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഹത്രാസ് ജില്ല മജിസ്‌ട്രേറ്റ് ആശിഷ് കുമാര്‍ പറഞ്ഞു. ആഗ്ര-അലിഗഡ് ദേശീയപാതയില്‍ വച്ച് ടെമ്പോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ടെമ്പോയില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. സസ്‌നിയില്‍ നിന്ന് ഖണ്ടൗലിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
മരിച്ചവരെ തിരിച്ചറിയാനും ശ്രമിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ അറിയിച്ചു. പതിമൂന്ന് ദിവസം നീണ്ട ചില മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയ മുപ്പത് പേരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മിതായ് ബൈ പാസിലാണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനാംഗങ്ങളും ഉടന്‍ തന്നെ സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി നിപുണ്‍ അഗര്‍വാള്‍, ജില്ലാ കളക്‌ടര്‍ ആശിഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഹിമാംശു മാത്തൂര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Also Read: മുക്കത്ത് കണ്ടെയ്‌നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി