ഹൈദരാബാദ് : കൊടുംവേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. തീപാറുന്ന ചൂടിൽ വാഹനങ്ങളിൽ നിന്ന് പുക ഉയരുന്നതും കാറുകൾക്ക് തീപിടിക്കുന്നതും ഇരുചക്രവാഹനങ്ങളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നതും ദിനംപ്രതി കാണുന്ന കാഴ്‌ചയാണ്. വാഹനങ്ങളുടെ എഞ്ചിനിൽ നിന്ന് തീപ്പൊരി വന്ന് വൻ തീപിടിത്തം ഉണ്ടാകുമ്പോൾ അത് വാഹനത്തിലെ ഓവര്‍ലോഡ് കാരണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത്തരം കാര്യങ്ങൾ കൊണ്ടല്ല വാഹനങ്ങൾക്ക് തീപിടിക്കുന്നത്.
വിദഗ്‌ധർ പറയുന്നതനുസരിച്ച് വാഹനത്തിന് തീപിടിക്കാൻ പല കാരണങ്ങളുണ്ട്. ഇത്തരം തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും അവർ പറയുന്നു.
കാറുകളിൽ എന്തൊക്കെ ശ്രദ്ധിക്കണം : കാറുകളുടെ എഞ്ചിന്‍ തണുപ്പിക്കാൻ സംവിധാനമുണ്ട്. റേഡിയേറ്ററിൽ പുറമെ നിന്നുള്ള വെള്ളം കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശീതീകരണ നില താഴ്‌ന്നുനിൽക്കുകയാണെങ്കിൽ, അതിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് ശരിയാക്കണം. എഞ്ചിന് ചോർച്ചയുണ്ടെങ്കിൽ അത് നന്നാക്കണം. എഞ്ചിൻ അമിതമായി ചൂടാകുകയാണെങ്കിൽ, കൂളന്‍റിന് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയും മെക്കാനിക്കിനെ സമീപിച്ച് ശെരിയാക്കുകയും ചെയ്യണം.
കൂളന്‍റിനെപോലെ, കാറിലെ എഞ്ചിൻ ഓയിലിന്‍റെ കാര്യത്തിലും നല്ല ശ്രദ്ധ വേണം. പതിവായി ഓയിൽ പരിശോധിക്കേണ്ടതുണ്ട്. ഓയിൽ ചോർച്ചയുണ്ടായാലും വാഹനം അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ അമിതമായി ചൂടാകുന്നതും തീപിടുത്തമുണ്ടാകാൻ കാരണമാകും. എഞ്ചിൻ ഓയിലിന്‍റെ അളവ് കുറഞ്ഞാലും ചൂടാകും. നിർത്താതെ വാഹനമോടിക്കുന്നത് എഞ്ചിന് തകരാറു സംഭവിക്കാൻ കാരണമാകും.
കാറിന്‍റെ നാലു ചക്രങ്ങളും നന്നായി നിരീക്ഷിക്കണം. ചക്രങ്ങളുടെ കണ്ടിഷൻ നല്ലതല്ലെങ്കിൽ ടയറുകൾ ഉടൻ മാറ്റി പുതിയ ടയറുകൾ ഇടണം, ടയറുകളിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അധിക ലൈറ്റുകൾ, ഹോണുകൾ മുതലായവ കാറിൽ സ്ഥാപിക്കരുത്. കാറിൽ കമ്പനി നൽകിയിട്ടുള്ള ലൈറ്റുകൾ തന്നെയാണ് നല്ലത്. അല്ലാതെ ഘടിപ്പിക്കുന്ന ലൈറ്റുകളിലെ വയറുകൾ ഈടുനിൽക്കാത്തതും ഗുണമേന്മയില്ലാത്തവയുമാകാൻ സാധ്യതയുണ്ട് ഇത്തരം വയറുകൾ വഴി ബാറ്ററിയിൽ ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകും.
ഇരുചക്ര വാഹനങ്ങൾക്കുള്ള നിർദേശങ്ങൾ : വേനൽക്കാലത്ത് പെട്രോൾ, ഡീസൽ കാറുകളെപ്പോലെതന്നെ ഇരുചക്രവാഹനങ്ങളെക്കുറിച്ചും വലിയ ജാഗ്രത പുലർത്തണം. വാഹനങ്ങളിലെ ചെറിയ ചോർച്ചയും തീ ആളിപ്പടരാൻ കാരണമാകും. ആവശ്യമായ ചെറിയ അറ്റകുറ്റപ്പണികൾ ഉടനടി ചെയ്‌ത് സ്വയരക്ഷനേടാം. വേനൽക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ 1.2 ലിറ്ററിൽ കൂടുതൽ പെട്രോൾ സൂക്ഷിക്കരുത്. ടാങ്കിൽ നിറയെ ഇന്ധനമുണ്ടെങ്കിൽ അന്തരീക്ഷത്തിലെ താപനില കൂടുന്നതിനനുസരിച്ച് മർദം കൂടി ടാങ്ക് പൊട്ടിത്തെറിക്കാൻ വലിയ സാധ്യതയുമുണ്ട്.
പമ്പുകളിൽ പെട്രോൾ ഒഴിക്കാൻ വേണ്ടി ആളുകൾ വരിവരിയായി നിൽക്കുന്ന സമയം നിങ്ങളുടെ അവസരം വരാതെ ടാങ്കിന്‍റെ ലിഡ് തുറക്കരുത്. വണ്ടിയിൽ ഓയിൽ കുറവാണെങ്കിൽ എഞ്ചിൻ അമിതമായി ചൂടാകും. ഇരുചക്രവാഹനങ്ങൾക്ക് പതിവായി ലൂബ്രിക്കേഷൻ ആവശ്യമാണ്. പ്രീമിയം വാഹനങ്ങളിൽ കൂളന്‍റ് പതിവായി പരിശോധിക്കണം.
Also Read : ഇവ കാറില്‍ സൂക്ഷിക്കരുതേ, കാറുകള്‍ പൊട്ടിത്തെറിക്കും
ബാറ്ററി കറന്‍റും പെട്രോൾ ചോർച്ചയും പരിശോധിക്കണം. ചെറിയ തീപിടിത്തത്തിന് സാധ്യതയുണ്ട്. കവർ പെട്രോൾ ടാങ്കിൽ സൂക്ഷിക്കുക. കാര്യക്ഷമമല്ലാത്ത ടയറുകളും വാഹനത്തിന് ഭീഷണിയാകും.
വേനൽക്കാലത്ത് ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഗ്രിപ്പില്ലാത്ത പഴയ ടയറുകൾ ഉണ്ടെങ്കിൽ അവ മാറ്റി പുതിയത് ഉപയോഗിക്കണം. കാറ്റിനൊപ്പം നൈട്രജൻ നിറയ്‌ക്കണം. വാഹനം തണലുള്ള സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുക.