കോട്ടയത്ത് പി സി ജോർജിനെതിരെ യുഡിഎഫ് പ്രതിഷേധ പ്രകടനം - udf
🎬 Watch Now: Feature Video
കോട്ടയം: പിസി ജോർജ് മുന്നണിയിലേക്ക് കടന്നുവരുവാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ യുഡിഎഫ് പ്രതിഷേധ പ്രകടനം. യുഡിഎഫ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ജനപ്രതിനിധികളും പ്രവർത്തകരുമാണ് പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരും, മുസ്ലീം ലീഗ് നേതാക്കളും, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരും, നഗരസഭ അംഗങ്ങളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം കെ പി സി സി അംഗം തോമസ് കല്ലാടൻ ഉദ്‌ഘാടനം ചെയ്‌തു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ വി എം മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സുഹറ അബ്‌ദുള്‍ ഖാദർ സ്വാഗതവും പറഞ്ഞു.