പൗരത്വ നിയമം; കരുവാരക്കുണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു - thousands participated in protest rally conducted at karuvarakundu
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ നിയമത്തിനെതിരെ കരുവാരക്കുണ്ടില്‍ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ റാലിയില്‍ സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും ഭരണഘടനയെ സംരക്ഷിക്കുമെന്നും റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പുന്നക്കാട് ചുങ്കത്ത് നിന്നും ആരംഭിച്ച റാലി കിഴക്കേത്തലയില്‍ സമാപിച്ചു. പ്രമുഖ സാഹിത്യകാരന്‍ ശ്രീചിത്രന്‍ റാലി ഉദ്‌ഘാടനം ചെയ്‌തു.