ആർഎംപിയുടേത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമെന്ന് മനയത്ത് ചന്ദ്രൻ - ആർഎംപിയുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയം: മനയത്ത് ചന്ദ്രൻ
🎬 Watch Now: Feature Video
കോഴിക്കോട്: ആർഎംപിഐയുടേത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ. ബൂർഷ്വാ പാർട്ടികൾക്ക് എതിരെ ഉയർന്ന് വന്ന പാർട്ടിയുടെ മൂല്യം തകർന്നു. കെ. കെ. രമയെ മുൻനിർത്തിയുള്ള കോൺഗ്രസിന്‍റെ കളി വടകരയിൽ വിലപ്പോവില്ലെന്നും മനയത്ത് ചന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ജനകീയ മുന്നണി ഈ തെരഞ്ഞെടുപ്പിൽ പച്ച പിടിക്കില്ല. ബിജെപിയെ കൂട്ടുപിടിച്ച് കുറു മുന്നണി ഉണ്ടാക്കിയാണ് അവർ വിജയിച്ചത്. എന്നാൽ വടകര മണ്ഡലത്തിൽ എൽഡിഎഫിനാണ് മേൽക്കൈ. വടകര അസംബ്ലി മണ്ഡലം ഇടതുപക്ഷത്തിന്‍റെതാണ്, വിജയം ഇത്തവണയും ആവർത്തിക്കുമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപന സമയത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു. സി. കെ. നാണു നേതൃത്വം നൽകുന്ന ജെഡിഎസിന്‍റെ പരിപൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും എൽജെഡി പ്രതിനിധിയായ മനയത്ത് ചന്ദ്രൻ കൂട്ടിച്ചേർത്തു.