തർക്കങ്ങൾ ഇല്ല, കോൺഗ്രസ് പുനസംഘടന നീണ്ടുപോകില്ല : കെ.മുരളീധരൻ - കെ.മുരളീധരൻ എം പി
🎬 Watch Now: Feature Video
തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന നീണ്ടുപോകില്ലെന്ന് കെ.മുരളീധരൻ എം പി. പാർട്ടിയിൽ തർക്കങ്ങൾ ഇല്ലെന്നും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കുന്നത് ഇരുളിന്‍റെ സന്തതികളാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരിട്ട് കാര്യങ്ങൾ പറയാൻ ധൈര്യം ഇല്ലാത്തവരാണ് അത്തരം നീക്കം നടത്തുന്നത്. പാലോട് രവിക്കെതിരെയുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും നെടുമങ്ങാട് തോൽവിയിൽ പാലോട് രവിക്ക് പങ്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.