ഫ്രട്ടേണിറ്റിയിൽ ഉള്ളത് പോപ്പുലർ ഫ്രണ്ടുകാർ, കെഎസ്‌യു സംരക്ഷിക്കുന്നത് ഇത്തരം സംഘങ്ങളെ; പിഎം ആർഷോ - പി എം ആർഷോ
🎬 Watch Now: Feature Video
Published : Jan 18, 2024, 6:38 PM IST
കാസർകോട് : മഹാരാജാസ് കോളജിൽ നടന്നത് അതിക്രൂരമായ ആക്രമണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ (SFI state secretary Arsho on Maharajas college students clash). എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും പി എം ആർഷോ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അതിൽപ്പെട്ടവരാണ് ഫ്രട്ടേണിറ്റിയിൽ ഉള്ളത്.ഇത്തരം സംഘങ്ങളെയാണ് കെ എസ് യു സംരക്ഷിക്കുന്നത്. ആക്രമണത്തിനെതിരെ വിദ്യാർഥി പ്രതിരോധം ഉണ്ടാകുമെന്നും ആർഷോ പറഞ്ഞു. ഭാഗ്യംകൊണ്ടാണ് യൂണിറ്റ് സെക്രട്ടറി രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായതെന്നും
ആക്രമണത്തിന് ഫ്രട്ടേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നുവെന്നും ആർഷോ ആരോപിച്ചു. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായതെന്നും സ്വാഭാവികമായ പ്രതികരണമാണ് നടന്നതെന്നും ആർഷോ കൂട്ടിചേർത്തു. അക്രമരാഷ്‌ട്രീയത്തിനെതിരെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.