Nipah 61 Test Results Were Also Negative | നിപയില്‍ വലിയ ആശ്വാസം : 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് - Veena George on Nipah Cases
🎬 Watch Now: Feature Video
Published : Sep 18, 2023, 12:09 PM IST
കോഴിക്കോട്:നിപയിൽ സംസ്ഥാനത്ത് വലിയ ആശ്വാസം. 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു (Nipah 61 Test Results Were Also Negative). ഇതിൽ നിപ രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയും മരിച്ച രോഗിയോട് അടുത്തിടപഴകിയ വ്യക്തിയും ഉൾപ്പെടുന്നു. മറ്റ് ജില്ലകളിൽ നിരീക്ഷണത്തില്‍ കഴിയുന്ന ഭൂരിപക്ഷം പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു (Veena George on Nipah Cases). നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്രത്തിൽ നിന്ന് എത്തിയ സംഘം ഫീൽഡ് സർവേ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജില്ലയിൽ എത്തിയ ഒരു സംഘം ഇന്ന് മടങ്ങും. സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ജില്ലയിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. കോഴിക്കോട് ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ യോഗം ചേരും. നിപ വൈറസ് (Nipah Virus Kerala) ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്‌ധസംഘവും ഇന്നെത്തി പഠനം നടത്തുന്നുണ്ട്.