MV Govindan On Puthuppally Byelection 'പുതുപ്പള്ളിയിലെ ജനങ്ങൾ ആവേശകരമായി വോട്ട് ചെയ്യുന്നു, ജെയ്‌ക്കിന് വിജയം ഉറപ്പ്' : എം വി ഗോവിന്ദൻ - Jaick C Thomas

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 5, 2023, 3:51 PM IST

തിരുവനന്തപുരം : പുതുപ്പള്ളിയിൽ സിപിഎം സ്ഥാനാർഥി ജെയ്‌ക് സി തോമസിന് (Jaick C Thomas) വലിയ വിജയമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ (MV Govindan). മണ്ഡലത്തിലെ ജനങ്ങൾ ആവേശത്തോടെ വോട്ട് ചെയ്യുകയാണ്. ഇത് ജെയ്‌ക്കിന് നല്ല പ്രതീക്ഷ നൽകുന്നു. 53 വർഷം ഉമ്മൻചാണ്ടിയെ മാത്രം ജയിപ്പിച്ച പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് (Puthuppally Byelection) ഈസി വാക്കോവർ ആയിരിക്കും എന്നാണ് യുഡിഎഫ് കരുതിയത്. വൈകാരികമായി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും എന്നായിരുന്നു അവർ ആദ്യം കണക്ക് കൂട്ടിയത്. എന്നാൽ രാഷ്‌ട്രീയ മത്സരത്തിന് കളമൊരുങ്ങുകയും സംസ്ഥാനത്തെ വികസനവും പുതുപ്പള്ളിയിലെ വികസന മുരടിപ്പും ചർച്ചയാവുകയും ചെയ്‌തതോടെ യുഡിഎഫിന് തന്നെ അവർ ആഗ്രഹിക്കുന്നത് പോലെ വിജയിക്കാൻ കഴിയില്ല എന്ന് മനസിലായിട്ടുണ്ട്. ഇടതുമുന്നണിക്ക് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. പ്രവർത്തകരെല്ലാം വലിയ വിജയം നേടാനാകും എന്ന ആത്മവിശ്വാസത്തിലാണ്. പുതുപ്പള്ളി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അച്ചടക്കത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് ഇടതുപക്ഷം നടത്തിയത്. സർക്കാരിന്‍റെ പ്രവർത്തനവും ചർച്ചയായിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ ഫലമാണ് വോട്ട് ചെയ്യാൻ ജനങ്ങൾ ഒഴുകിയെത്തുന്നത് (Puthuppally Byelection Voting). ഇത് ഇടതുപക്ഷത്തിന് നല്ല വിജയ സാധ്യതയാണ് നൽകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.