സമൃദ്ധിയുണ്ടാകണം… ചാട്ടവാറടി കൊണ്ട് മുഖ്യമന്ത്രി: വീഡിയോ വൈറല്‍ - റായ്‌പൂര്‍
🎬 Watch Now: Feature Video
റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ദുര്‍ഗില്‍ ഗൗര ഗൗരി പൂജയില്‍ പങ്കെടുത്ത് ചാട്ടവാറടി കൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ശ്രാവണ മാസത്തില്‍ ദേവിയെ പ്രീതിപ്പെടുത്തി സര്‍വ്വ ഐശ്യര്വം നേടിയെടുക്കുന്നതിനായാണ് ഗൗര ഗൗരി പൂജ നടത്തുന്നത്. ജഞ്ച്ഗിരി, കുംഹാരി ബസ്‌തി എന്നിവിടങ്ങളിലാണ് പൂജക്കായി മുഖ്യമന്ത്രിയെത്തിയത്. സംസ്ഥാനത്തിന്‍റെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് താന്‍ പൂജയില്‍ പങ്കെടുക്കുന്നതെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. പൂജയുടെ ഭാഗമായി ബിരേന്ദർ താക്കൂർ എന്നയാള്‍ ചാട്ടവാര്‍ കൊണ്ട് മുഖ്യമന്ത്രിയുടെ കൈയില്‍ അഞ്ച് തവണ ശക്തമായി അടിക്കുന്നത് കാണാം. പൂജയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്ക് വച്ചത്. പൂജയിലൂടെ സംസ്ഥാനത്ത് മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നും മുഴുവന്‍ പേര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ഭൂപേഷ് ബാഗേല്‍ ട്വിറ്ററില്‍ കുറിച്ചു.
Last Updated : Feb 3, 2023, 8:30 PM IST