ETV Bharat / sukhibhava

സുഹൃത്തുക്കള്‍ നിസാരക്കാരല്ല; മെച്ചപ്പെട്ട സംഭാഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പോസിറ്റീവാക്കും, പഠനറിപ്പോര്‍ട്ട് - ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത

ദിവസത്തില്‍ ഒരു സുഹൃത്തിനോടെങ്കിലും സംസാരിക്കുന്നതോ, തമാശ രൂപേണ പരിഹസിക്കുന്നതോ, നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിച്ച കര്യങ്ങള്‍ പങ്കുവെയ്‌ക്കുകയോ ചെയ്യുന്നത് വഴി ജീവിതത്തിലെ സമ്മര്‍ദം കുറയാനും സന്തോഷം കൈവരിക്കാനും സഹായകമാകുന്നുവെന്ന് ജെഫ്‌റി ഹാള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

quality conversation with friend  conversation with friend  conversation with friend boosts daily well being  University of Kansas  Communication Studies and friendship expert  Jeffrey Hall  Jeffrey Hall study report  how to get rid of loneliness  how to get rid of stress  latest health news  സുഹൃത്തുക്കള്‍ നിസാരക്കാരല്ല  മെച്ചപ്പെട്ട സംഭാഷണങ്ങള്‍  സമ്മര്‍ദം  ജെഫ്‌റി ഹാള്‍  ആശയവിനിമയത്തിന്‍റെ ഗുണങ്ങള്‍  സുഹൃത്തുക്കള്‍  ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സുഹൃത്തുക്കള്‍ നിസാരക്കാരല്ല; മെച്ചപ്പെട്ട സംഭാഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പോസിറ്റീവാക്കും, പഠനറിപ്പോര്‍ട്ട്
author img

By

Published : Feb 11, 2023, 10:51 PM IST

ന്യൂയോര്‍ക്ക്: ലോകത്തിലെ 99 ശതമാനം വരുന്ന ആളുകളും പ്രായഭേദമന്യേ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിട്ടാല്‍ സഹായത്തിനായി ആദ്യം വിളിക്കുന്നത് അവരുടെ സുഹൃത്തുക്കളെയായിരിക്കും. മനുഷ്യന്‍റെ സാമൂഹിക ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് സുഹൃത്തുക്കള്‍. ഇപ്പോഴിതാ ദിവസത്തില്‍ ഒരു സുഹൃത്തിനോടെങ്കിലും സംസാരിക്കുന്നതോ, തമാശ രൂപേണ പരിഹസിക്കുന്നതോ, നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിച്ച കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയോ ചെയ്യുന്നത് വഴി ജീവിതത്തിലെ സമ്മര്‍ദം കുറയാനും സന്തോഷം കൈവരിക്കാനും സഹായകമാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പഠനറിപ്പോര്‍ട്ട്: അമേരിക്കയിലെ കന്‍സാസ് സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ സ്‌റ്റഡീസ് &ഫ്രണ്ട്ഷിപ്പ് എക്‌സ്‌പേര്‍ട്ട് എന്ന കോഴ്‌സിന്‍റെ അധ്യാപകനായ ജെഫ്‌റി ഹാള്‍ നടത്തിയ പഠനത്തിലാണ് സുഹൃത്തുക്കള്‍ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യാന്‍ സഹായകമാകുന്നുവെന്ന് കണ്ടെത്തിയത്. 'ക്വാളിറ്റി കോണ്‍വര്‍സേഷന്‍ ക്യാന്‍ ഇന്‍ക്രീസ് ഡെയ്‌ലി വെല്‍ബീയിങ്'(quality conversation can increase daily well being) എന്ന പുസ്‌തകത്തിലാണ് ജെഫ്‌റി ഹാള്‍ തന്‍റെ പഠനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള ആശയവിനിമയം എങ്ങനെ സാധ്യമാക്കാം എന്നതാണ് പഠനം വഴി ലക്ഷ്യമിടുന്നതെന്ന് ഹാള്‍ പറഞ്ഞു. പഠനത്തിനായി പല തരത്തിലുള്ള ആശയവിനിമയങ്ങള്‍ തിരഞ്ഞെടുത്തു. ആശയവിനിമയം എത്രമാത്രം ജനങ്ങളെ ബന്ധിപ്പിക്കുന്നു എന്ന് മനസിലാക്കുന്നതിനായി പഴയ കാലങ്ങളിലെ സംഭാഷണങ്ങളും പഠനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ഹാള്‍ വ്യക്തമാക്കി.

പഠന വിഷയം: പരിചയപ്പെടുക, അര്‍ത്ഥവത്തായ സംഭാഷണം, ഫലിതങ്ങള്‍, കരുതുക, കേള്‍ക്കുക, മറ്റുള്ളവരെയും അവരുടെ അഭിപ്രായത്തെയും മാനിക്കുക, സത്യസന്ധമായ പ്രത്യുപകാരങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ വ്യത്യസ്‌ത തലങ്ങളിലാണ് പഠനം നടന്നിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയ്‌ക്ക് മുമ്പ് 900 പേരായിരുന്നു പഠനത്തിന്‍റെ ഭാഗമാകാന്‍ എത്തിയത്. ശേഷം, പഠനത്തിന്‍റെ ഭാഗമാകാന്‍ എത്തിയവരുടെ സമ്മര്‍ദം, ബന്ധങ്ങള്‍, ഉത്‌കണ്‌ഠ, ക്ഷേമം, ഏകാന്തത, ഒരു ദിവസത്തിന് അവര്‍ കല്‍പിക്കുന്ന മൂല്യം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണവും നടന്നു.

ഇവയില്‍ ഏത് തരത്തിലുള്ള സംഭാഷണങ്ങളാണ് പഠനത്തിന്‍റെ ഭാഗമാകാന്‍ എത്തിയവര്‍ ഏര്‍പ്പെട്ടതെന്നത് ബാധകമല്ല. സുഹൃത്തിനെ എത്തരത്തില്‍ സമീപിക്കുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്. ഒരേ സംഭാഷണത്തിലെത്താന്‍ നിരവധി പാതകളുണ്ടെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ഹാള്‍ അഭിപ്രായപ്പെട്ടു.

ദിവസേനയുള്ള ആശയവിനിമയത്തിന്‍റെ ഗുണനിലവാരത്തെയും അളവിനെയും എത്രമാത്രം ബാധിക്കുന്നുവെന്നതാണ് പഠനത്തിന്‍റെ മറ്റൊരു ദൃശ്യം. ഒരു വ്യക്തിയുമായി കൂടുതല്‍ അടുപ്പത്തിലാകുവാനും, ഏകാന്തത ഒഴിവാക്കാനും, സന്തോഷം ലഭിക്കുവാനും മെച്ചപ്പെട്ട ആശയവിനിമയം, എത്രതവണ സംവാദത്തിലേര്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സംഭാഷണം നടത്തിയവരുടെ ദിവസം പോസിറ്റീവായി കാണപ്പെട്ടുവെന്ന് ഹാള്‍ പറഞ്ഞു.

ഉയര്‍ന്ന നിലവാരുള്ള ജീവിതം: നിങ്ങളുടെ സുഹൃത്തിനെ എത്രത്തോളം കേട്ടിരുന്നു, നിങ്ങള്‍ എത്രമാത്രം അവരെ കരുതി, അവരുടെ അഭിപ്രായങ്ങളെ നിങ്ങള്‍ എത്രമാത്രം മാനിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും നിങ്ങളുടെ ദിവസം എത്രമാത്രം അനുകൂലമായിരുന്നുവെന്ന് വ്യക്തമാകുക. ഇവയെല്ലാം അധികമാക്കിയാല്‍ ദിവസത്തിന്‍റെ അവസാനം അനുകൂലമായിരിക്കും. ജീവിതത്തില്‍ വിജയം കൈവരിച്ചവര്‍ മാത്രമല്ല ഉയര്‍ന്ന നിലവാരമുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഗുണമുള്ള സംഭാഷണത്തിലേര്‍പ്പെടുന്ന ഏതൊരു വ്യക്തിയ്‌ക്കും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. ആശയവിനിമയത്തിലൂടെ തന്നെ ഒരു ദിവസം അനുകൂലമാക്കുവാന്‍ സാധിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും നടത്തുന്ന സംഭാഷണത്തെക്കാളും പ്രയോജനകരമാകുന്നത് മുഖത്തോട് മുഖം നോക്കിയുള്ള സംസാരമാണ്.

കൂടുതല്‍ ആളുകളും സുഹൃത്തുക്കളോട് തങ്ങളുടെ ആവശ്യം സാധ്യമാകുന്നതിന് വേണ്ടിയാണ് സംഭാഷണം നടത്തുന്നതെന്ന് സിബിബി സിദ്ധാന്തത്തില്‍ പറയുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയത്തിലൂടെ മെച്ചപ്പെട്ട ജീവിതം കൈവരിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.