ETV Bharat / sukhibhava

സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും ; പുരുഷൻമാരിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കാനുള്ള വഴികൾ - regularly trim your pubic hair for genital hygiene

ജനനേന്ദ്രിയ ശുചിത്വമില്ലായ്‌മ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിന് പുറമേ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കും

Maintaining genital hygiene is important for men  genital hygiene for men  ജനനേന്ദ്രിയ ശുചിത്വം  പുരുഷൻമാരിലെ ജനനേന്ദ്രിയ ശുചിത്വം  പുരുഷൻമാരിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കാനുള്ള വഴികൾ  ലിംഗ ശുചിത്വം  ലിംഗത്തിലെ അണുബാധ  ജനനേന്ദ്രിയത്തിലെ അണുബാധ  ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചിൽ  Avoid cleaning the skin around the penis with harsh soaps  regularly trim your pubic hair for genital hygiene  പുരുഷൻമാരിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കാനുള്ള വഴികൾ
സൂക്ഷിച്ചില്ലേൽ പണികിട്ടും; പുരുഷൻമാരിൽ ജനനേന്ദ്രിയ ശുചിത്വം പാലിക്കാനുള്ള വഴികൾ ഇതാ..
author img

By

Published : May 15, 2022, 2:05 PM IST

പുരുഷൻമാരിൽ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നും എന്നാൽ അധികം ചർച്ച ചെയ്യപ്പെടാത്തതുമായ വിഷയമാണ് ജനനേന്ദ്രിയ ശുചിത്വം. പുരുഷന്മാർ തങ്ങളുടെ ജനനേന്ദ്രിയം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ചർമ പ്രശ്‌നങ്ങളായ റിങ് വോം, ചൊറിച്ചിൽ തുടങ്ങി അണുബാധകൾ മൂലമുണ്ടാകുന്ന പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡൽഹി ആസ്ഥാനമായുള്ള ആൻഡ്രോളജിസ്റ്റ് ഡോ. രമേഷ് കപൂർ വ്യക്‌തമാക്കുന്നു.

ജനനേന്ദ്രിയ ശുചിത്വമില്ലായ്‌മ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിന് പുറമേ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. പൊതുവേ ജനനേന്ദ്രിയ ഭാഗം എങ്ങനെ വൃത്തിയാക്കണം എന്നതിനെക്കുറിച്ച് പുരുഷന്മാർക്ക് കാര്യമായ ധാരണയില്ലെന്നും, ചിലര്‍ക്ക് അതിന്‍റെ ആവശ്യകത പോലും അറിയില്ലെന്നും ഡോ. ​​കപൂർ വിശദീകരിക്കുന്നു.

എന്നാൽ വേനൽക്കാലത്ത് ജനനേന്ദ്രിയ ശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. വേനൽക്കാലത്ത് ഗുഹ്യഭാഗത്ത് അമിതമായ വിയർപ്പ് ഉണ്ടാകാം. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു. ജനനേന്ദ്രിയം എങ്ങനെ വൃത്തിയാക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലിംഗത്തിന്‍റെ മുകൾഭാഗം, അതായത് അഗ്രചർമ്മം സാവധാനം പുറകിലോട്ട് നീക്കുക. ആ ഭാഗം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക. ഈ ഭാഗം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കരുത്. ഇവിടുത്തെ ചർമം വളരെ സെൻസിറ്റീവ് ആയതിനാൽ എളുപ്പത്തിൽ മുറിവേൽക്കാൻ സാധ്യതയുണ്ട്.

ജനനേന്ദ്രിയ ശുചിത്വം പാലിക്കുന്നതിനുള്ള മറ്റ് ചില മാർഗങ്ങൾ

  • ഗുഹ്യഭാഗങ്ങളിലും ലിംഗത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലും അമിതമായി വിയർപ്പ് ഉണ്ടാകുന്നതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. അതിനാൽ ചെറിയ കത്രിക, ട്രിമ്മർ, റേസർ പോലുള്ളവ ഉപയോഗിച്ച് ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുക.
  • രോമം നീക്കം ചെയ്യുന്നതിനായി ഹെയർ റിമൂവൽ ക്രീമുകൾ ഉപയോഗിക്കരുത്. കാരണം അവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ലിംഗത്തിലെ സെൻസിറ്റീവ് ചർമത്തിന് കേടുവരുത്താൻ സാധ്യതയുണ്ട്.
  • രാസവസ്തുക്കൾ അടങ്ങിയ സോപ്പുകൾ ഉപയോഗിച്ച് ലിംഗത്തിന് ചുറ്റുമുള്ള ചർമം വൃത്തിയാക്കുന്നത് ഒഴിവാക്കുക. പകരം വീര്യം കുറഞ്ഞ, രാസവസ്തുക്കൾ ഇല്ലാത്ത സോപ്പ് ഉപയോഗിക്കുക.
  • ജനനേന്ദ്രിയ ഭാഗം കഴുകിയ ശേഷം വൃത്തിയുള്ള തൂവാലയോ കോട്ടണ്‍ തുണിയോ ഉപയോഗിച്ച് നനവ് മാറ്റുക. ജനനേന്ദ്രിയ ഭാഗം വൃത്തിയാക്കുന്നതിനും ശരീരത്തിലെ മറ്റ് ഭാഗങ്ങൾ തുടയ്‌ക്കുന്നതിനായും രണ്ട് വെവ്വേറെ ടവ്വലുകൾ ഉപയോഗിക്കുക.
  • ഓരോ തവണ മൂത്രമൊഴിച്ചതിന് ശേഷവും ലിംഗം കഴുകുക.
  • എപ്പോഴും വൃത്തിയുള്ളതും കഴുകിയതുമായ അടിവസ്ത്രം ധരിക്കുക.
  • ഇറുകിയ അടിവസ്തങ്ങൾ ധരിക്കാതിരിക്കുക. കഴിയുന്നിടത്തോളം കോട്ടണ്‍ കൊണ്ട് നിർമ്മിച്ച അടിവസ്തങ്ങൾ ധരിക്കാൻ ശ്രമിക്കുക.
  • ലിംഗത്തിന് ചുറ്റുമുള്ള ചർമം വരണ്ടുപോകാൻ തുടങ്ങിയാൽ രാസവസ്തുക്കൾ കുറഞ്ഞ എണ്ണയോ ക്രീമോ ഉപയോഗിക്കുക.
  • ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും ലിംഗം വൃത്തിയാക്കുക.

ജനനേന്ദ്രിയ ശുചിത്വം കൃത്യമായി പാലിച്ചതിന് ശേഷവും ദുർഗന്ധം, വേദന, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്‌ടറെ സമീപിക്കണമെന്നും ഡോ. കപൂർ പറയുന്നു. അത്തരം പ്രശ്‌നങ്ങൾ അവഗണിക്കുകയാണെങ്കിൽ അവ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.