ETV Bharat / sukhibhava

Lightning Season Precautions : മിന്നലിനെ പേടിക്കണം; ഈ മുന്‍കരുതലുകളെടുക്കാം - thunder and Lightning in kerala

Lightning Life Saving Tips: കേരളത്തില്‍ ഇനി ഇടിമിന്നലിന്‍റെ കാലമാണ്. മിന്നലിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക പ്രധാനമാണ്

Lightning season precautions  Lightning Life Saving Tips  മിന്നലിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍  മിന്നലിനെ പ്രതിരോധിക്കാം  മിന്നലിനെ പേടിക്കണം  മിന്നൽ മുന്‍കരുതലുകളെടുക്കാം  മിന്നൽ മുന്‍കരുതലുകൾ  Precautions during lightning season  മിന്നൽ അപകടത്തിൽ നിന്നു രക്ഷപ്പെടാൻ ചെയ്യേണ്ടവ  Lightning  thunder and Lightning  thunder and Lightning season  thunder and Lightning in kerala  thunder and Lightning precautions
Lightning season precautions
author img

By ETV Bharat Kerala Team

Published : Oct 25, 2023, 6:01 PM IST

എറണാകുളം: തൃശൂർ ഇരിങ്ങാലക്കുടക്കടുത്ത് മിന്നലേറ്റ് യുവതിയുടെ കേള്‍വി ശക്തി നഷ്‌ടമായത് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ വായിച്ചത്. തൃശൂർ കൽപറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേൾവി ശക്തിയാണ് നഷ്‌ടമായത്. വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയായിരുന്നു അപകടം.

മിന്നലേറ്റ് അമ്മയും കുഞ്ഞും തെറിച്ചു വീണു. രാത്രി ഏഴ് മണിയോടെയായിരുന്നു ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു.

ഇനി കേരളത്തില്‍ ഇത്തരം വാര്‍ത്തകളുടെ കാലമാണ്. കാരണം ഇത് കേരളത്തില്‍ ഇടിമിന്നലിന്‍റെ കാലമാണ് (Lightning season). തുലാം മുതല്‍ ഇടവം വരെയുള്ള കാലത്ത് കേരളത്തില്‍ ലഭിക്കുന്ന മഴയ്‌ക്കൊപ്പം മിന്നലും സ്വാഭാവികമാണ്.

ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ ഇടിമിന്നല്‍ പ്രതീക്ഷിക്കാം. മിക്കവാറും ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നലിന് സാധ്യത കൂടുതല്‍. മിന്നല്‍ എവിടെ പതിക്കുമെന്നോ എപ്പോള്‍ ഉണ്ടാകുമെന്നോ കൃത്യമായി പ്രവചിക്കാനാവില്ല. പക്ഷേ തുലാമാസം മുതല്‍ (ഒക്ടോബര്‍) മിന്നലിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് (Lightning season precautions).

മിന്നല്‍ ഉണ്ടാകുന്നത് : മേഘങ്ങളില്‍ ഏറ്റവും വലുപ്പമുള്ള ക്യൂമുലോ നിംബസ് ആണ് മിന്നല്‍ ഉണ്ടാക്കുന്നത്. വന്‍ തോതില്‍ ചൂട് വഹിക്കാന്‍ കഴിയുന്ന മേഘങ്ങളാണ് ക്യൂമുലോ നിംബസ്. പകല്‍ സമയത്ത് സൂര്യനില്‍ നിന്നുള്ള കൊടും ചൂട് മുഴുവന്‍ ആഗിരണം ചെയ്യുന്ന ഈ മേഘങ്ങള്‍ ഉച്ചയോടെ ഭൂമിയോട് ഏറ്റവുമടുത്ത് എത്തുന്നു.

കേരളത്തില്‍ അടുത്ത കാലത്തായി തറനിരപ്പില്‍ നിന്ന് 12 മുതല്‍ 14 കിലോമീറ്റര്‍ വരെ അടുത്തായാണ് ക്യൂമുലോ നിംബസ് മേഘങ്ങള്‍ കേന്ദ്രീകരിക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ഇടി മുഴക്കത്തോടൊപ്പം മേഘങ്ങളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന വൈദ്യുതോര്‍ജവും താപോര്‍ജവും മണ്ണിലേക്ക് അതിവേഗം പ്രവഹിക്കുന്നു. ഞൊടിയിടയില്‍ സെക്കന്‍റിന്‍റെ പത്തിലൊന്ന് സമയം കൊണ്ട് തന്നെ ഈ ഒഴുക്ക് നടക്കുന്നു.

ദശലക്ഷക്കണക്കിന് വൈദ്യുതോര്‍ജമാണ് ഒറ്റയടിക്ക് ഭൂമിയിലേക്ക് പ്രവഹിക്കുന്നത്. ഒപ്പം സെക്കന്‍റുകള്‍ക്കുള്ളില്‍ വന്‍തോതില്‍ ചൂടും സൃഷ്‌ടിക്കപ്പെടുന്നു. ഏതാണ്ട് മുപ്പതിനായിരം ഡിഗ്രി ചൂട് ഈ ഘട്ടങ്ങളില്‍ സൃഷ്‌ടിക്കപ്പെടുന്നതായാണ് ശാസ്‌ത്ര ലോകം പറയുന്നത്. മിന്നല്‍പ്പിണരിന്‍റെ ഈ മാരകത നമുക്ക് തടുക്കാനാവില്ല.

പക്ഷേ ഒക്ടോബര്‍ മുതലുള്ള മാസങ്ങളില്‍ ആകാശം മേഘാവൃതമാകുന്നത് കണ്ടാല്‍ മുൻകരുതലെടുക്കുക. മിന്നലിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി മുന്‍കൂര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുക.

മുന്‍കരുതലുകള്‍ എങ്ങനെ?

  • മിന്നലില്‍ നിന്നും രക്ഷ നല്‍കുന്ന സുരക്ഷിത ഇടങ്ങള്‍ കണ്ടെത്തുക. സ്റ്റീല്‍ ഫ്രെയിം ഉള്ള കെട്ടിടങ്ങള്‍, കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടി എര്‍ത്തിങ് ഉറപ്പാക്കിയ കെട്ടിടങ്ങള്‍, ലോഹ പ്രതലങ്ങള്‍ ഉള്ള വാഹനങ്ങള്‍ എന്നിവ സുരക്ഷിത ഗണത്തില്‍പ്പെടുന്നു.
  • മിന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ വീട്ടിനു പുറത്താണെന്നിരിക്കട്ടെ. നല്ല മിന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള കെട്ടിടത്തിന്‍റെ ഉള്‍വശത്തേക്ക് മാറി നില്‍ക്കുക. എന്നാല്‍ ചെറു കെട്ടിടങ്ങള്‍, ടവറുകള്‍, ഏറുമാടങ്ങള്‍, കുടിലുകള്‍ എന്നിവ ഒട്ടും സുരക്ഷിതമല്ല.
  • തുറസായ സ്ഥലങ്ങള്‍, കുന്നുകള്‍, മലകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളും സുരക്ഷിതമല്ല.
  • വന്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നതും ഒഴിവാക്കണം. ഇനി അഥവാ നിങ്ങള്‍ മിന്നലില്‍ ഒരു വന്‍ മരത്തിനു ചുവട്ടില്‍ കുടുങ്ങിപ്പോയെന്നിരിക്കട്ടെ. അതിന്‍റെ ചില്ലകളുടെ അടുത്തു നിന്നും പരമാവധി മാറി നില്‍ക്കുക. മിന്നല്‍ രൂക്ഷമായി തുടരുകയാണെങ്കില്‍ കാല്‍മുട്ടുകളും കൈകളും താടിയും ചേര്‍ത്ത് നിലത്ത് കുത്തിയിരിക്കുക.
  • വൈദ്യുത ലൈനുകള്‍, ഉയരം കൂടിയ ലോഹക്കമ്പികള്‍ എന്നിവയ്‌ക്കടുത്ത് നില്‍ക്കരുത്.
  • ടിവി ആന്‍റിന, കൊടിമരം, ലോഹപൈപ്പുകള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കണം.
  • തടാകങ്ങള്‍ നീന്തല്‍ക്കുളങ്ങള്‍ എന്നിവ മിന്നല്‍ പതിക്കാന്‍ സാധ്യത ഏറെയുള്ള ഇടങ്ങളാണ്.
  • പുഴകളിലോ ജലാശയങ്ങളിലോ ഉള്ള തോണികളിലും മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതലാണ്.
  • മിന്നലുണ്ടാകുമ്പോള്‍ മോട്ടോര്‍ സൈക്കിളോ സൈക്കിളോ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാണ്.
  • മിന്നല്‍ സമയത്ത് ലോഹങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൈവരികള്‍, വേലികള്‍ എന്നിവയോട് ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കാറുകള്‍, ലോഹ നിര്‍മ്മിതമായ മറ്റു വാഹനങ്ങള്‍, റെയില്‍വേ ട്രാക്ക് എന്നിവയോട് അടുത്തു നില്‍ക്കുന്നതും ഒഴിവാക്കുക.
  • കനത്ത മിന്നലുണ്ടാകുമ്പോള്‍ കാല്‍പ്പാദങ്ങളും മുട്ടുകളും ചേര്‍ത്തു പിടിച്ച് കൈകള്‍ കൊണ്ട് മുട്ടിനുചുറ്റും വലയം ചെയ്‌ത് പിടിച്ച് താടി മുട്ടിനുമുകളില്‍ ഉറപ്പിച്ചു വച്ച് നിലത്ത് കുത്തിയിരിക്കണം.
  • ടെറസില്‍ ലോഹ വയറുകള്‍ ഉപയോഗിച്ച് അയ കെട്ടിയിട്ടുണ്ടെങ്കില്‍ അതും ആപത്താണ്. വീട്ടിനു മുകളില്‍ ടെറസില്‍ മിക്ക വീടുകളിലും വിളക്കുകള്‍ ഘടിപ്പിക്കാറുണ്ട്. ഇതിന് ലോഹക്കമ്പികള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇന്നു തന്നെ ഉറപ്പു വരുത്തണം.

മിന്നലേറ്റു കഴിഞ്ഞാലുള്ള ചികില്‍സ : നേരിട്ട് മിന്നലേറ്റുണ്ടാകുന്ന മരണങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. പൊള്ളലേറ്റുണ്ടാകുന്ന മരണങ്ങളും അപൂര്‍വം. മിക്ക കേസുകളിലും ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കണ്ടുവരുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി മിക്കവരേയും നമുക്ക് രക്ഷിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം.

രോഗിയെ മലര്‍ത്തിക്കിടത്തി നെഞ്ചിന് നടുവിലായുള്ള പരന്ന അസ്ഥിയില്‍ ഇടതു കൈപ്പത്തി ചേര്‍ത്തു വയ്‌ക്കുക. ഇടതു കൈപ്പത്തിക്കു മുകളിലായി വലതു കൈപ്പത്തിയും വയ്‌ക്കുക. കൈമുട്ടുകള്‍ നിവര്‍ത്തിപ്പിടിച്ച് നെഞ്ചില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടേയിരിക്കുക. പതിനഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ അമര്‍ത്തിക്കഴിയുമ്പോഴേക്ക് രോഗിക്ക് ശ്വാസഗതി വീണ്ടെടുക്കാനായേക്കും.

നാഡി മിടിപ്പ് വീണ്ടെടുക്കാനായാല്‍ മര്‍ദം നല്‍കുന്നത് നിര്‍ത്തുക. അവരെ സ്വയം ശ്വസിക്കാന്‍ അനുവദിക്കാം. ഇല്ലായെങ്കില്‍ വായിലൂടെ കൃത്രിമ ശ്വാസവും നല്‍കാം. ഇടതു കൈ കൊണ്ട് രോഗിയുടെ മൂക്ക് അടച്ചു പിടിച്ച് മറ്റേ കൈകൊണ്ട് തല അല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് വായില്‍ക്കൂടി ശക്തിയായി ഊതുക. ശ്വാസഗതി വീണ്ടെടുക്കുന്നതു വരെയോ അല്ലെങ്കില്‍ വൈദ്യ സഹായം കിട്ടുന്നതു വരെയോ ഇത് തുടരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.