ETV Bharat / state

വയനാട്ടിൽ പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്‍റ് സോണായി - pulppally

പൂതാടി പഞ്ചായത്തിലെ നാല്,അഞ്ച് വാർഡുകളും കണ്ടെയിൻമെൻ്റ് സോണാക്കിയിട്ടുണ്ട്

വയനാട്  wayanad  കണ്ടെയിൻമെന്‍റ് സോൺ  wayanad  containment zone  pulppally  mullaankolli
വയനാട്ടിൽ പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്‍റ് സോണായി
author img

By

Published : Jul 12, 2020, 3:16 AM IST

വയനാട്: വയനാട്ടിൽ പുൽപ്പള്ളി,മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ നാല്,അഞ്ച് വാർഡുകളും കണ്ടെയിൻമെൻ്റ് സോണാക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. വയനാട്ടിലെ പട്ടികവർഗ കോളനികളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തനങ്ങൾ ട്രൈബൽ, പൊലീസ് വകുപ്പുകളുമായി ഏകോപിപ്പിക്കാൻ പുതിയ ഓഫീസറെ നിയമിച്ചു. ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസർ താലൂക്ക് തലത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ ഇപ്പോഴത്തെ വിലയിരുത്തൽ. അടിയന്തര സാഹചര്യം നേരിടാൻ പഞ്ചായത്തുകൾ തോറും കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ സ്ഥാപിക്കാൻ സംവിധാനം കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.