ETV Bharat / state

Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി - ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്ന പൂച്ച ചത്തു

Pet cat Purushu died ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്നിരുന്ന പുല്ലൂര്‍ അമ്പലനടയിലെ ബിന്ദു ചേച്ചിയുടെ പുരുഷു പൂച്ച ചത്തു

Pet cat Purushu died  visually and physically challenged cat no more  Pet cat purushu no more Ambalanada  പുരുഷു പൂച്ച ചത്തു  ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്ന പൂച്ച ചത്തു  പുലൂര്‍ അമ്പലനടയിലെ ശരീരം തളര്‍ന്ന പൂച്ച ചത്തു
Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്നിരുന്ന 'പുരുഷു പൂച്ച' ഇനി ഓര്‍മ
author img

By

Published : Jan 5, 2022, 5:07 PM IST

തൃശ്ശൂര്‍ : ബിന്ദുവിനും ഷാജിക്കുമൊപ്പം ഒരേ മുറിയില്‍ കിടന്നുറങ്ങാന്‍ ഇനി 'പുരുഷു പൂച്ച' ഇല്ല ( Pet cat Purushu died). ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്നിരുന്ന പുല്ലൂര്‍ അമ്പലനടയിലെ ബിന്ദുവിന്‍റെ പുരുഷു പൂച്ച ചത്തു. ഏഴ് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെടുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്ത പുരുഷു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പൂച്ചയെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവും സ്വന്തം കുഞ്ഞിനെപ്പോലെയാണ് സംരക്ഷിച്ചിരുന്നത്.

Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി

കഴിഞ്ഞ ഒരാഴ്ചയായി പുരുഷു പൂച്ച ഏറെ അവശനായിരുന്നു. നിരന്തരം ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ നടത്തുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ അനക്കം കേള്‍ക്കാതായതോടെ കുടുംബം മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പുരുഷുവിന്‍റെ മരണം സ്ഥിരീകരിച്ചത്.

ബിന്ദുവിന് പുരുഷു ഡിസംബറിന്‍റെ വസന്തം

2014 ഡിസംബറിലാണ് ഇവിടെ മൂന്ന് പൂച്ചക്കുട്ടികള്‍ ജനിച്ചത്. ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്നമാണെന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്. പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതറിഞ്ഞ പലരും അവനെ ഉപേക്ഷിക്കാന്‍ ഉപദേശിച്ചു. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന കുടുംബം അതിന് തയ്യാറായില്ല. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.

പേരിന് പിന്നില്‍ 'മീശമാധവന്‍'

മീശമാധവനിലെ 'പട്ടാളം പുരുഷു' എന്ന കഥാപാത്രത്തിന്റെ പേര് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഓമനിച്ചുവളര്‍ത്തിയ പൂച്ചക്കുഞ്ഞിന് ബിന്ദുവിന്റെ കുടുംബം 'പുരുഷു' എന്ന് പേരിട്ടത്. പക്ഷേ, മറ്റ് പൂച്ചക്കുട്ടികളെപ്പോലെയായിരുന്നില്ല പുരുഷു. അധികം നടക്കാനാവില്ല. ഒരല്പം നടക്കുമ്പോഴേക്കും വീഴും.

Also Read: ജോലിയിൽ പ്രവേശിച്ച് ലോക പ്രശസ്‌തനായി ചീഫ് മൗസ് ക്യാച്ചർ ; ആൾ ബിസിയാണ്

ആദ്യമൊക്കെ ചെറുതായി ഒന്ന് നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. അതുകൊണ്ട് പുരുഷുവിനെ വീടിന് അകത്തുതന്നെ വളര്‍ത്തി. പുറത്തേക്കൊന്നും അധികം വിട്ടില്ല. നടക്കാന്‍ വയ്യാത്ത സ്വന്തം കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിയാലോ എന്ന ചിന്തയായിരുന്നു ബിന്ദുവിന്.

രാവിലെ മധുരം ചേര്‍ക്കാത്ത പാല്‍, രണ്ട് നേരം എരിവ് കുറഞ്ഞ മീനും ചോറും....

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതുപോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. രാവിലെ ഏഴരയ്ക്ക് മധുരം ചേര്‍ക്കാത്ത കുറച്ച് പാല്‍ കുടിക്കാന്‍ കൊടുക്കും. അത് അവന്‍ വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒറ്റയ്ക്ക് കുടിക്കും. പിന്നീട് ഒമ്പത് മണിയോടെ ചൂട് ചോറും മീന്‍ പൊരിച്ചതുമാണ് പുരുഷുവിന്റെ ഭക്ഷണം. മീന്‍ പൊരിക്കുമ്പോള്‍ ഉപ്പും മുളകുമൊന്നും അധികം ഇടില്ല. എരിവ് അധികം അവന് പറ്റില്ലെന്നും ബിന്ദു പറയുന്നു.

കിടത്തം കുടുംബത്തോടൊപ്പം കിടപ്പുമുറിയില്‍

ബിന്ദു സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ അവനെ കിടത്തി ഉറക്കും. അവന് പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് അവനെ കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാനിടും. മുഖത്തേക്ക് കാറ്റടിക്കാത്ത തരത്തിലായിരിക്കും ഫാന്‍ വയ്ക്കുക.

Also Read: 'പ്രാവിനെ ആക്രമിച്ച പൂച്ച': വെടിയേറ്റ ചിന്നുക്കുട്ടി ചത്തു

പിന്നെ ഇടയ്ക്ക് വെള്ളം കുടിക്കും. അത് അവന് സ്പൂണില്‍ കോരി വായിലൊഴിച്ചുകൊടുക്കണം. മൂത്രമൊഴിക്കാനും മറ്റും ഒറ്റയ്ക്ക് സാധിക്കില്ല. സമയമാകുമ്പോള്‍ അവന്‍ കരച്ചില്‍ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. അപ്പോള്‍ ബിന്ദു അവനെ എടുത്തുകൊണ്ടുപോകും. മൂത്രം തനിയെ പോകില്ല. അതുകൊണ്ട് അവന്റെ ശരീരം ഒന്ന് കുലുക്കിക്കൊടുക്കും. അപ്പോള്‍ മൂത്രം പോകും.

അത്താഴം ആറിന്...

വൈകീട്ട് ആറുമണിയോടെയാണ് പുരുഷുവിന്റെ അത്താഴം. ചൂടുചോറും മീന്‍ പൊരിച്ചതും തന്നെയാണ് അവന് അപ്പോഴും കൊടുക്കുക. ഭക്ഷണം കഴിപ്പിച്ചാല്‍ വീണ്ടും കിടക്കയില്‍ കിടത്തും. തനിച്ചായാല്‍ അവന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ലായിരുന്നു.

മണം കൊണ്ടും ശബ്‌ദം കൊണ്ടും കരുതല്‍ തിരിച്ചറിഞ്ഞ പുരുഷു...

കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണംകൊണ്ടും ശബ്ദംകൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ ചെറിയ ചൂടുവെള്ളത്തില്‍ പ്രത്യേക ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കും.

സംസ്കാരം വീടിനോട് ചേര്‍ന്ന്...

പുരുഷുവിന്റെ ജഡം വീടിനോട് ചേര്‍ന്ന് തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. വേറെയും പൂച്ചകള്‍ വീട്ടില്‍ ഉണ്ടെങ്കിലും പുരുഷുവിന്റെ നഷ്ടം നികത്താനാകാത്തതാണെന്ന് ഈ കുടുംബം പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.