തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെത്തി. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജും ചര്‍ച്ചയില്‍ പങ്കെടുക്കും.
ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും മന്‍സുഖ് മാണ്ഡവ്യ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ പുരോഗതി എന്നിവ കേന്ദ്രമന്ത്രി പരിശോധിക്കും. വാക്‌സിനേഷൻ പുരോഗതി സംബന്ധിച്ച വിശദമായ പ്രസൻ്റേഷനാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജാണ് പ്രസൻ്റേഷൻ അവതരിപ്പിക്കുക.
ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് കൂടിക്കാഴ്ച. എച്ച്എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തും.
Also Read: കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തില്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച
സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്‌ധസമിതിയും കേരളത്തിലെത്തിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തവരില്‍ രോഗബാധ, ആവര്‍ത്തിച്ച് കോവിഡ് വരുന്നവരുടെ എണ്ണം എന്നി രണ്ട് ഘടകങ്ങളാണ് കേന്ദ്രസംഘം വിശദമായി പരിശോധിക്കുന്നത്.