ETV Bharat / state

തൃശൂർ പൂരം നടത്താന്‍ അനുമതി, ജനപങ്കാളിത്തത്തിൽ നിയന്ത്രണമില്ല

ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തൃശൂർ പൂരം  ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ല ഭരണകൂടം  ചീഫ് സെക്രട്ടറി  കലക്ടർ  Thrissur Pooram  no restriction on people's participation said district administration  district administration
തൃശൂർ പൂരം; ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ല ഭരണകൂടം
author img

By

Published : Mar 28, 2021, 7:53 PM IST

തൃശൂർ: തൃശൂർ പൂരം നടത്താന്‍ അനുമതി. ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു. പൂരം പ്രദർശനത്തിനും നിയന്ത്രണങ്ങളില്ല. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനും ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചിരുന്നു. പൂരം പ്രദർശനം സന്ദർശിക്കാൻ ഓൺലൈൻ ബുക്കിങ്ങ് വേണമെന്നും ദിനംപ്രതി 200 സന്ദർശകർക്ക് മാത്രമേ അനുമതി നൽകാവൂ എന്നുമായിരുന്നു നിർദേശം.

കൊവിഡിന്‍റെ രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് എക്സിബിഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നതെന്നായിരുന്നു ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് കലക്ടറുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തിയത്. ആഴ്ചകള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു പുതിയ റിപ്പോർട്ട് . തൃശൂർ പൂരം എക്സിബിഷൻ ആയിരക്കണക്കിനാളുകളാണ് സന്ദർശിക്കുക. ഇതിൽ നിന്നുള്ള വരുമാനം വിനിയോഗിച്ചാണ് പ്രധാനമായും പൂരം നടത്തുന്നത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാൽ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നും സംഘാടക സമിതി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.