തൃശ്ശൂര്‍: ചുമരുകളില്‍ ചിത്രങ്ങളുടെ വസന്തം വിരിയിക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട് വഞ്ചിപ്പുരയില്‍. കയ്‌പ മംഗലം ഗവ: ഫിഷറീസ് സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂര്‍ത്തിയാക്കിയ നിമിതയാണ് മ്യൂറല്‍ ചിത്രകലയില്‍ ആവിഷ്കാരത്തിന്‍റെ ആഘോഷമാക്കുന്നത്. വീട്ടിലെ ചുമരിലെല്ലാം നിമിതയുടെ വിരലുകള്‍ തീര്‍ത്ത വിസ്‌മയക്കാഴ്‌ചകളാണ്.
ചിത്രങ്ങളത്രയും കാഴ്‌ചക്കാരുടെ മനസ്സ് കവരുന്നവയും. ചുമരുകളില്‍ മാത്രമല്ല കൊച്ചു മിടുക്കി വിസ്‌മയം തീര്‍ക്കുന്നത്, ക്ഷേത്ര ചുമരുകളിലും വിവിധയിനം തുണിത്തരങ്ങളിലുമെല്ലാം നിമിതയുടെ കലാവിരുത് കാണാനാവും. ചെറുപ്പം മുതലേ ചിത്രകലയോട് ഏറെ താല്പര്യമുണ്ടായിരുന്ന നിമിത മനസിലെത്തുന്ന രൂപങ്ങളെല്ലാം കാന്‍വാസില്‍ പകര്‍ത്തുമായിരുന്നു.
മ്യൂറല്‍ ചിത്രകലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സജീവ സാന്നിധ്യമാണ് നിമിത. സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതിയിലൂടെ ചിത്രകല പഠനം പൂര്‍ത്തിയാക്കിയ നിമിത സ്വന്തമായി 'റിയല്‍ ലെവന്‍ഡ് ആര്‍ട്ട് ' എന്ന സംരംഭവും തുടങ്ങി ചിത്രകലയില്‍ ഉയരങ്ങള്‍ താണ്ടാനൊരുങ്ങുകയാണ്.
ചുമരുകള്‍ക്കപ്പുറം വസ്‌ത്രങ്ങളിലും ചിത്രകല ചെയ്യാന്‍ തുടങ്ങിയതോടെ നിരവധി ആവശ്യക്കാരാണ് ഇപ്പോള്‍ നമിതയെ തേടിയെത്തുന്നത്. കാന്‍വാസുകളിലും വീട്ടുചുമരുകളിലും വിസ്മയം തീര്‍ക്കാനും ആവശ്യക്കാരുണ്ട്. സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീദേവി, നൃത്താധ്യാപികയായ കലാമണ്ഡലം ഷൈലജ എന്നിവരാണ് നിമിതയുടെ മാര്‍ഗദര്‍ശികള്‍, കൂടാതെ വീട്ടുക്കാരുടെ പൂര്‍ണ പിന്തുണയും ലഭിക്കുന്നുണ്ട്.
കാരേക്കാട്ട് തമ്പി- മിനി ദമ്പതികളുടെ മകളാണ് നിമിത.
also read: മാർക്കണ്ഡേയ മിഥുനംപള്ളത്തുകാര്‍ക്ക് വെറും നാടകമല്ല; ഒരു കല ഗ്രാമത്തിന്‍റെ ജീവശ്വാസമായ കഥ