ETV Bharat / state

Pocso Case| പത്ത് വയസുകാരനെ പീഡിപ്പിച്ചു; 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും - ചാലക്കുടി പോക്‌സോ കോടതി

95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും പ്രതിക്ക് ശിക്ഷ വിധിച്ച് ചാലക്കുടി പോക്സോ കോടതി. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി ഹെെദ്രോസാണ് കേസിലെ പ്രതി.

pocso case in thrissur  pocso case  thrissur pocso case  rape case in thrissur  പത്ത് വയസുകാരനെ പീഡിപ്പിച്ചു  പീഡനം തൃശൂർ  തൃശൂർ  തൃശൂർ പോക്‌സോ  പോക്‌സോ കേസ് വിധി  ചാലക്കുടി കോടതി  ചാലക്കുടി  ചാലക്കുടി പോക്‌സോ കോടതി  തൃശ്ശൂര്‍ മാള പുത്തന്‍ചിറ
Pocso Case
author img

By

Published : Jun 22, 2023, 11:38 AM IST

തൃശൂർ : പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി ഹെെദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവാനായും ഇരയ്ക്ക് നല്‍കാനും ഉത്തരവിലുണ്ട്.

2018ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കിളികളെ പിടികൂടി മാള പുത്തന്‍ ചിറ പ്രദേശത്ത് വില്‌പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹെെദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാര്‍ഥി, പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് പ്രതി ഹെെദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയത്.

2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ സംഭവത്തെ കുറിച്ച് കുട്ടി കൂട്ടുകാരോട് പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാര്‍ പ്രതിയെ ചോദ്യം ചെയ്യാനെത്തിയെങ്കിലും പ്രതി ഇവരെയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ സുഹൃത്തുക്കള്‍ പീഡന വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചു.

ഇതോടെ വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. സിഐ മാരായ കെ കെ ഭൂപേഷ്, സജിന്‍ ശശി എന്നിവര്‍ അന്വേഷിച്ച കേസിന്‍റെ കുറ്റപത്രം മാള സിഐ സജിന്‍ ശശിയാണ് കോടതിയിൽ സമര്‍പ്പിച്ചത്. പ്രാസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബാബുരാജ് കോടതിയില്‍ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.