ETV Bharat / state

മോദിയെപ്പോലെ കപട വാഗ്ദാനം നൽകുന്നയാളല്ല താനെന്ന് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി
author img

By

Published : Mar 14, 2019, 3:54 PM IST

മോദി കപട വാഗ്ദാനം നൽകുന്നയാളെന്നും സമ്പന്നരുടെ സുരക്ഷിതത്വമാണ് മോദി ഉറപ്പാക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുൽ ഗാന്ധി ആരോപിച്ചു. തൃശൂർ തൃപ്രയാറിൽ നടന്ന ദേശീയ മത്സ്യ തൊഴിലാളി പാർലമെന്‍റില്‍പങ്കെടുത്തു സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

മോദിയെപ്പോലെ താൻ കപട വാഗ്‌ദാനങ്ങൾ നൽകാറില്ല. തീരുമാനിച്ചുറപ്പിച്ചകാര്യങ്ങൾ മാത്രമേ താൻ പറയാറുള്ളൂ. അംബാനിയെ അനിൽ ഭായ് എന്നും നീരവ് മോദിയെ നീരവ് ഭായ് എന്നും താൻ വിളിക്കാറില്ല. അനിൽ അംബാനിയും നീരവ് മോദിയും മന്ത്രിച്ചാൽ പോലും ഉടനെ കേൾക്കേണ്ടി വരുന്നതുകൊണ്ടാണ് മോദിക്ക് അങ്ങനെ വിളിക്കേണ്ടി വരുന്നതെന്ന് രാഹുൽ ആരോപിച്ചു.

നിസ്വാർത്ഥ സേവനം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം മോദി കേൾക്കില്ല. എന്നാൽ താൻ ആ ശബ്ദത്തിന് ചെവികൊടുക്കും. മാത്രമല്ല കോണ്‍ഗ്രസ്അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. കൂടാതെ ജി.എസ്.ടിയിൽ ഇളവുകളോടെ ഭേദഗതി കൊണ്ടുവരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ ഇന്ത്യയിലെ ഏക വനിതാ മത്സ്യ തൊഴിലാളിയായ രേഖ കാർത്തികേയനെ രാഹുൽ ഗാന്ധി ആദരിച്ചു.

മോദിയെപ്പോലെ താന്‍ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്ന് രാഹുല്‍ ഗാന്ധി

Intro:#rahul_gandhi #thrissur

മോദി കപട വാഗ്ദാനം നൽകുന്നയാളെന്നും സമ്പന്നരുടെ സുരക്ഷിതത്വമാണ് മോദി ഉറപ്പാക്കുന്നതെന്നും രാഹുൽ ഗാന്ധി.ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

Body:തൃശൂർ തൃപ്രയാറിൽ നടന്ന ദേശീയ മത്സ്യ തൊഴിലാളി പാർലമെന്റിൽ പങ്കെടുത്തു സംസാരിച്ച രാഹുൽ ഗാന്ധി മോദിക്കെതിരെ കടുത്ത വിമർശനങ്ങളായിരുന്നു ഉന്നയിച്ചത്.മോദിയെപ്പോലെ താൻ കപട വാഗ്‌ദാനങ്ങൾ നൽകാറില്ലെന്നും തീരുമാനിച്ചുറച്ച കാര്യങ്ങൾ മാത്രമേ താൻ പറയാറുള്ളൂ.കാരണം താൻ മോദിയല്ല. ജനങ്ങളെ മറന്ന മോദി സമ്പന്നരുടെ സുരക്ഷിതത്വമാണ് ഉറപ്പാക്കുന്നത് എന്നും രാഹുൽ ഗാന്ധി തൃപ്രയാറിൽ പറഞ്ഞു.

Conclusion:അംബാനിയെ അനിൽ ഭായ് എന്നും നീരവ് മോദിയെ നീരവ് ഭായ് എന്നും താൻ വിളിക്കാറില്ല.അനിൽ അംബാനിയും നീരവ് മോദിയും മന്ത്രിച്ചാൽ പോലും ഉടനെ കേൾക്കേണ്ടി വരുന്നതുകൊണ്ടാണ് മോദിക്ക് അങ്ങനെ വിളിക്കേണ്ടി വരുന്നതെന്ന് രാഹുൽ ആരോപിച്ചു.നിസ്വാർത്ഥ സേവനം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ശബ്ദം മോദി കേൾക്കില്ലെന്നും മോദി സർക്കാർ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയാണെന്നും എന്നാൽ താൻ ആ ശബ്ദത്തിന് ചെവികൊടുക്കുമെന്നും രാഹുൽ പറഞ്ഞു. മാത്രമല്ല കോണ്ഗ്രസ് അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു.കൂടാതെ ജി.എസ്.ടിയിൽ ഇളവുകളോടെ ഭേദഗതി കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.

ചടങ്ങിൽ ഇൻഡ്യയിലെ ഏക വനിതാ മത്സ്യ തൊഴിലാളിയായ രേഖ കാർത്തികേയനെ രാഹുൽ ഗാന്ധി ആദരിക്കുകയും ചെയ്തു.

ഇ ടിവി ഭാരത്
തൃശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.