തൃശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായുർ കെ.എസ്.ആര്‍.ടി ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസിലെ കണ്ടക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിര്‍ത്തിവച്ചു. ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 25ന് ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിലെ കണ്ടക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 ന് രാവിലെ 9.30 ന് തൃശ്ശൂര്‍ അരിമ്പൂരിലെ സ്റ്റോപ്പില്‍ നിന്ന് 17 പേർ ഈ ബസ്സിൽ കയറിയതായി ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അവർ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും 14 ദിവസം ക്വാറന്‍റൈനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ്സിൽ യാത്ര ചെയ്തവർ അതാത് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടര്‍മാരുടെ നമ്പറുകളില്‍ ഉടൻ വിവരം അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.