ETV Bharat / state

ഹംഗർ ഹണ്ടുമായി ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് - hunger hunt trissur

ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റാണ് കോർപറേഷന്‍റെ സഹായത്തോടെ ഹംഗർ ഹണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഹംഗർ ഹണ്ട് തൃശൂർ  തൃശൂർ കോർപറേഷൻ  കമ്മ്യൂണിറ്റി കിച്ചൺ  ലോക്ക്‌ഡൗണ്‍  തൃശൂർ ലോക്ക്ഡൗണ്‍  trissur lockdown  covid lockdown  hunger hunt trissur  Father Davis Chirammal Charitable Trust
ഹംഗർ ഹണ്ടുമായി ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്
author img

By

Published : May 12, 2021, 10:22 PM IST

തൃശൂർ: ലോക്ക്ഡൗണിൽ തൃശൂർ കോർപറേഷൻ പരിധിയിൽ ആരും പട്ടിണിയാകില്ല. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുടെ വീട്ടുപടിക്കൽ ഭക്ഷണമെത്തിക്കാൻ തൃശൂർ കോർപറേഷൻ ഉണ്ടാകും. ഫാദർ ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റാണ് കോർപറേഷന്‍റെ സഹായത്തോടെ ഹംഗർ ഹണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനിലും ഭക്ഷണം എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഹംഗർ ഹണ്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കോർപറേഷനിലെ കൗൺസിലർമാർ മുഖേനയാണ് ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നത്.

Also Read:ഓര്‍ഡർ ചെയ്ത വാക്‌സിൻ 18 മുതല്‍ 45 വയസുവരെയുള്ളവർക്ക് മാത്രം

വിയൂർ സെൻട്രൽ ജയിലിൽ തയ്യാറാക്കിയ ചപ്പാത്തിയും മുട്ടക്കറിയും ആണ് വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിന് ദിവസം 20 ചപ്പാത്തിയും മുട്ടക്കറിയും ഒരു കിലോ നേന്ത്രപ്പഴവും ആണ് വിതരണം ചെയ്യുന്നത്. റോഡപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്ന തൃശൂർ ആക്ട്സ് പ്രവർത്തകരും പദ്ധതിയിൽ പങ്കാളികളാണ്. തെരുവിൽ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണവും വൈദ്യ സഹായവും ഇവർ നൽകുന്നുണ്ട്. ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 9744002152

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.