തൃശ്ശൂർ ജില്ലയിലെ പ്രധാന പൂരങ്ങളിൽ ഒന്നായ ഉത്രാളിക്കാവ് പൂരംവർണ്ണാഭമായി അരങ്ങേറി. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിന് പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.
എങ്കക്കാവ്, കുമരനല്ലൂർ, വടക്കാഞ്ചേരി എന്നീ മൂന്ന് ദേശങ്ങളില്‍ നിന്നുള്ള മൂന്ന്പങ്കുകാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. ഓരോ ദേശക്കാരും പതിനൊന്ന് വീതം 33 ആനകളെ പൂരത്തിന് എഴുന്നള്ളിക്കും. ഉത്രാളിക്കാവ് ഭഗവതിയുടെ പിറന്നാളിന് വടക്കാഞ്ചേരി ശിവ ക്ഷേത്രത്തിലെ ഭഗവതി പോകുന്നതാണ് വടക്കാഞ്ചേരി ദേശവും പൂരവുമായുള്ള ഐതിഹ്യം.പൂര ദിവസമായ ഇന്ന് പ്രധാന പങ്കാളിയായ എങ്കകാട് ദേശത്തിന്‍റെഎഴുന്നള്ളിപ്പ് രാവിലെ ആരംഭിച്ചതോടെ പൂരത്തിന് തുടക്കമായി.
ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം 'നടപ്പുര' പഞ്ചവാദ്യമാണ്. ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശൂർ പൂരത്തിന്‍റെഇലഞ്ഞിത്തറ മേളവും, മഠത്തിൽ വരവും പോലെ തന്നെ പ്രിയങ്കരമാണ് നടപ്പുര പഞ്ചവാദ്യവും.
വൈകിട്ട് കൂട്ടിയെഴുന്നള്ളിപ്പും എങ്കകാടിന്‍റെവെടിക്കെട്ടോടെപകൽപ്പൂരത്തിന് സമാപനമായി. ഇത്തവണ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് വെടിക്കെട്ട് നടത്തിയത്.