ETV Bharat / state

കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ

സർക്കാർ ഈ വിഷയത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്

vd-satheesan  No industry should be shut down  VD Satheesan  government-and-kitex  വി.ഡി. സതീശൻ  ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ
author img

By

Published : Jul 13, 2021, 12:42 PM IST

Updated : Jul 13, 2021, 12:53 PM IST

തിരുവനന്തപുരം: കിറ്റെക്സ് വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്നങ്ങൾക്ക് പിന്നിൽ കിറ്റെക്സ് മാനേജ്മെന്‍റും സിപിഎമ്മും തമ്മിലുള്ള തർക്കമാണ്. ഈ യാഥാർഥ്യം പുറത്തുവരണം. കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല.

കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ

also read: കൂടുതൽ ഇളവുകളുമായി കേരളം;കടകള്‍ രാത്രി എട്ട് വരെ,വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

സർക്കാർ ഈ വിഷയത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് കിറ്റക്സ് മാനേജ്മെന്‍റിന്‌ സിപിഎമ്മുമായി ഏറ്റവും നല്ല ബന്ധമായിരുന്നു. തൃക്കാക്കര എംഎൽഎ പി ടി തോമസ് നൽകിയ പരാതിയിൽ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സിപിഎം കുന്നത്തുനാട് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇതിനെയാണ് കിറ്റെക്സ് മാനേജ്മെന്‍റ്‌ പീഡനം എന്ന് വിശേഷിപ്പിച്ചത്. കോൺഗ്രസിനെ തോൽപ്പിക്കാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി കിറ്റെക്‌സ് മാനേജ്മെന്റ് കൂട്ടുനിന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Last Updated : Jul 13, 2021, 12:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.