തിരുവനന്തപുരം : അമ്പലപ്പുഴയിലെ കര്‍ഷകന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan Says On Ambalapuzha Farmer Suicide). സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്‍റെ വില കിട്ടാതായതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമാണ് വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തതെന്നും സര്‍ക്കാര്‍ തന്നെ വരുത്തിവച്ച സാഹചര്യമാണിതെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അമ്പലപ്പുഴ വണ്ടാനം നീലുകാട്‌ചിറയില്‍ കെ ആര്‍ രാജപ്പനെന്ന 88 വയസുകാരനായ കര്‍ഷകന്‍റെ ആത്മഹത്യ അങ്ങേയറ്റം വേദനാജനകമാണ്. ഈ മരണത്തിന് ഉത്തരവാദി സർക്കാർ ആണെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്, മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൃഷി ചെയത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞ മന്ത്രിക്ക് ഈ ആത്മഹത്യയെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.
ALSO READ: വയനാട് തിരുനെല്ലിയില്‍ കർഷകൻ ആത്മഹത്യ ചെയ്‌ത നിലയില്‍
കര്‍ഷകരെ ചേര്‍ത്ത് പിടിക്കാനും കാര്‍ഷിക മേഖലയെ രക്ഷിക്കാനുമുള്ള അടിയന്തര ഇടപെടലുകളും നടപടികളും ഉണ്ടാകണമെന്നും അല്ലെങ്കിൽ കാര്‍ഷിക മേഖലയെ ഒന്നായി തകര്‍ക്കുന്നതിന് തുല്യമായ സാഹചര്യമായിരിക്കും സര്‍ക്കാര്‍ സൃഷ്‌ടിക്കുകയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്‍റെ വില പൂര്‍ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന്‍ ജീവനൊടുക്കിയതെന്നും സുധാകരൻ ആരോപിച്ചു.
ALSO READ : വായ്‌പ തട്ടിപ്പിൽ കർഷകന്‍റെ ആത്മഹത്യ : കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ അറസ്റ്റ് ചെയ്‌തു
സംഭരിച്ച നെല്ലിന്‍റെ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ ഗുരുതമായ വീഴ്‌ച വരുത്തിയതു കാരണം കൃഷിയിറക്കാന്‍ കഴിയാതെ വരികയും കാന്‍സര്‍ രോഗിയായ മകന്‍റെ ചികിത്സ മുടങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു രാജപ്പനെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. 1.5 ലക്ഷത്തിലധികം രൂപ കഴിഞ്ഞ ഏപ്രിലില്‍ സംഭരിച്ച നെല്ലിന്‍റെ വിലയായി രാജപ്പന്‍റെ കുടുംബത്തിന് കിട്ടാനുണ്ടായിരുന്നു. രാജപ്പന് നല്‍കാനുള്ള പണം ഉടനെ നല്‍കാനും അത്താണി നഷ്‌ട്ടപ്പെട്ട കുടുംബത്തിന് ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്കും മറ്റും വായ്‌പയെടുത്താണ് കര്‍ഷകരില്‍ പലരും കൃഷിയിറക്കുന്നത്. കൃത്യസമയത്ത് സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആകുമ്പോള്‍ അവരുടെ എല്ലാ കണക്ക് കൂട്ടലും മാനസികനിലയും തെറ്റും. നെല്ലിന്‍റെ വില അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ട രാജപ്പനെപ്പോലെയുള്ള നിരപരാധികളായ ഇനിയുമെത്ര കര്‍ഷകരുടെ ജീവന്‍ വെടിഞ്ഞാലാണ് പിണറായി സര്‍ക്കാര്‍ കണ്ണുതുറക്കുകയെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ ചോദിച്ചു.
ALSO READ: നെല്ല് സംഭരണം: കർഷകർക്ക് ലഭിക്കാനുള്ള ബാക്കി തുക ദിവസങ്ങൾക്കുള്ളിൽ നല്‍കുമെന്ന് സപ്ലൈകോ