ETV Bharat / state

'പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല ആകാശവാണിയാണ്'; വി ഡി സതീശൻ - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എൽഡിഎഫ് സർക്കാരിനെതിരായ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രവർത്തിക്കാൻ മറന്ന് പോയ പ്രവർത്തന രഹിതമായ സർക്കാരാണിതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

udf secretariat encirclement  vd satheesan about ldf government  vd satheesan  vd satheesan about ldf government  udf protest  vd satheesan udf protest  പിണറായി വിജയൻ  വി ഡി സതീശൻ  വി ഡി സതീശൻ പിണറായി വിജയനെക്കുറിച്ച്  സെക്രട്ടേറിയറ്റ് വളയൽ സമരം  സെക്രട്ടേറിയറ്റ് വളയൽ സമരം വി ഡി സതീശൻ  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം
വി ഡി സതീശൻ
author img

By

Published : May 20, 2023, 3:19 PM IST

വി ഡി സതീശൻ സംസാരിക്കുന്നു

തിരുവനന്തപുരം : ആരംഭിക്കാൻ പോകുന്ന സമര പരമ്പരകളുടെ തുടക്കം മാത്രമാണ് സെക്രട്ടേറിയറ്റ് വളയലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി ഭീകരത കേരളത്തിൽ നടപ്പാക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സർക്കാരാണ് ഇത്. കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപയുടെ നികുതി ഭാരമാണ് കെട്ടിവച്ചത്. രണ്ട് വർഷക്കാലം മുൻപ് സാധാരണക്കാരന് 450 സ്‌ക്വയർഫീറ്റുള്ള ഒരു വീട് പണിയാൻ അഞ്ച് ലക്ഷം രൂപയിൽ താഴെയായിരുന്നു. എന്നാൽ, ഇപ്പോൾ അത് ഏഴര ലക്ഷം രൂപയ്‌ക്ക് മുകളിലാണ്. ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ ജപ്‌തി ചെയ്‌ത വർഷമാണ് കടന്നുപോയത്.

വേനൽ മഴയിൽ കുറെ നെല്ല് നശിച്ചുപോയി. ഇതിനെ തുടർന്ന് യുഡിഎഫ് ആരംഭിച്ച സമരത്തിന് പിറകെ നെല്ല് സംഭരണം ആരംഭിച്ചു. നാളികേരം സംഭരണം ആരംഭിച്ചിട്ട് പോലുമില്ല. റബ്ബർ കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. കുരുമുളകിന്‍റെയും ഗതി ഇതുതന്നെ. കർഷകന്‍റെ കണ്ണീർ അകറ്റാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും വി ഡി സതീശൻ ചോദിച്ചു.

രണ്ട് ലക്ഷം കോടി രൂപയുമായി കെ റെയിൽ നടത്തുമെന്ന് പറഞ്ഞു. കേന്ദ്ര ഗവൺമെന്‍റ് സമ്മതിച്ചാലും കേരളത്തിൽ ഇതു നടപ്പാകിലെന്നാണ് തങ്ങൾ അന്ന് പറഞ്ഞത്. അവസാനം മുട്ടു കുത്തേണ്ടി വന്നില്ലെ എന്നും വി ഡി സതീശൻ പറഞ്ഞു.

പ്രവർത്തിക്കാൻ മറന്ന് പോയ പ്രവർത്തന രഹിതമായ സർക്കാരാണ് ഇവിടെയുള്ളത്. ഇനിയും അഴിമതി കഥകൾ പുറത്ത് വരാനുണ്ട്. ബിജെപിയുടെ ബി ടീമാണ് കേരളം ഭരിക്കുന്നത്. അവരുമായി ധാരണയാണ് സർക്കാരിന് ഇവിടെ എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വൈകിട്ട് എന്നും പത്ര സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ആകാശവാണിയാണ്. പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല ആകാശവാണിയാണ്. ഇതു സ്റ്റാലിന്‍റെ റഷ്യയല്ല, കേരളമാണെന്നും വി ഡി സതീശൻ പരിഹസിച്ചു.

പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട ആരെയും തനിക്ക് അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന് പറയാൻ ധൈര്യമുണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു. മയക്കു മരുന്ന് മാഫിയക്ക് കുടപിടിക്കുകയാണ് ഇടതുപക്ഷം. ഇന്ത്യയിൽ കോടി കണക്കിന് രൂപയുടെ മയക്കു മരുന്ന് വന്ന് അടിയുമ്പോൾ സർക്കാർ എന്ത് ചെയ്‌തു. പാർട്ടിയുടെ ശവക്കുഴി തൊണ്ടിയിട്ടാകും സിപിഎം ഭരണത്തിൽ നിന്നും പുറത്ത് പോവുകയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള യുഡിഎഫ് പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥയും ഉണ്ടായിരുന്നു.

Also read : യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞു, എല്‍ഡിഎഫിന് ആഘോഷം: തലസ്ഥാനം സ്‌തംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.