ETV Bharat / state

V Muraleedharan On Karuvannur Bank Scam: കരുവന്നൂരിലെ 150 കോടി തട്ടിപ്പ്: എ സി മൊയ്‌തീന്‍ ഒളിച്ചുകളി മതിയാക്കി ഇഡിക്ക് മുൻപിൽ ഹാജരാകണം: വി മുരളീധരൻ - Union Minister V Muraleedharan

Karuvannur Bank scam: സഹകരണ ബാങ്കില്‍ പാവപ്പെട്ടവര്‍ നിക്ഷേപിക്കുന്ന പണം കൊള്ളയടിച്ച് അതിനെ ന്യായീകരിക്കുകയാണ് മന്ത്രിമാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

V Muraleedharan  AC Moideen  എ സി മൊയ്‌ദീന്‍  വി മുരളീധരൻ  Enforcement Directorate  Karuvannur Bank Scam  കരുവന്നൂരിലെ തട്ടിപ്പ്  കേന്ദ്ര മന്ത്രി വി മുരളീധരൻ  Union Minister V Muraleedharan  V Muraleedharan about Karuvannur Bank Scam
V Muraleedharan About Karuvannur Bank Scam
author img

By ETV Bharat Kerala Team

Published : Sep 23, 2023, 1:40 PM IST

വി മുരളീധരന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : കരുവന്നൂരിലെ 150 കോടിയുടെ തട്ടിപ്പുമമായി (V Muraleedharan on Karuvannur Bank Scam) ബന്ധപ്പെട്ട് തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ എ സി മൊയ്‌തീന്‍ ഒളിച്ച് കളി മതിയാക്കി ഇഡിക്ക് (എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്) മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇഡിയുടെ അന്വേഷണം കേന്ദ്ര വേട്ട ആണെന്ന മുഖ്യമന്ത്രിയുടെ വാദം നാലായി മടക്കി പോക്കറ്റിൽ ഇടണം. എന്തെന്നാല്‍ സഹകരണ ബാങ്കില്‍ പാവപ്പെട്ടവര്‍ നിക്ഷേപിക്കുന്ന പണം കൊള്ളയടിച്ച് അതിനെ ന്യായീകരിക്കുകയാണ് മന്ത്രിമാര്‍.

150 കോടി ഒരു തുക ആണോ എന്നാണ് ഒരു മന്ത്രി ചോദിക്കുന്നത്. റിട്ടയർ ചെയ്‌ത് കിട്ടിയ പണം മുഴുവൻ നിക്ഷേപിച്ച് മകളുടെ കല്യാണത്തിനായി തയാറെടുപ്പ് നടക്കുന്നതിനിടയിലാണ് പണം നഷ്‌ടപ്പെട്ടത് മനസിലാക്കുന്നത്. സാധാരണക്കാരന്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മാറ്റിവക്കുന്ന തുകയാണ് കൊള്ളയതിച്ചത്. അറസ്റ്റ് ചെയ്‌തതിന് ശേഷം തെളിവ് അന്വേഷിച്ച് നടക്കുന്നവരല്ല, തെളിവ് കിട്ടിയതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്യുക എന്ന് അനുഭവമുണ്ടല്ലോ. എം വി ഗോവിന്ദൻ പറഞ്ഞത് ഇഡി ഒരാളെ തല്ലി എന്നാണ്. എന്നാല്‍ കേരള പൊലീസിന്‍റെ ചോദ്യം ചെയ്യൽ പോലെ ഇരുട്ടറയിൽ ഉള്ള ചോദ്യം ചെയ്യലല്ല ഇഡിയുടേത് എന്നും ക്യാമറ റെക്കോർഡ് ഉണ്ട് എല്ലാത്തിനും എന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ മാധ്യമങ്ങളെ ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്നും കൊള്ള നടത്തിയ ഒരാളെയും വെറുതെ വിടില്ലെന്നും അതിനെതിരെ പ്രചരണം നടത്തിയത് കൊണ്ട് ഇഡി പേടിച്ച് ഓടും എന്ന് വിചാരിക്കരുതെന്നും എല്ലാ കാര്യത്തിലും കേന്ദ്ര വേട്ട എന്ന കാപ്സ്യൂൾ അവസാനിപ്പിക്കണമെന്നും മുരളീധരൻ പ്രതികരിച്ചു. മാസപ്പടിയുടെ കാര്യത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പി വി എന്നത് പിണറായി വിജയൻ ആണ്, അല്ലെങ്കിൽ ആരെന്നു പറയട്ടെ. ഇതിനെതിരായി ഇത്രയും മാസമായി പരാമർശം നീക്കി കിട്ടാൻ എന്ത് കൊണ്ട് കോടതിയിൽ പോയില്ല, കോടതിയിൽ പോയാൽ ഇനിയും കാര്യങ്ങൾ പുറത്ത് വരും എന്ന് മുഖ്യമന്ത്രിയ്ക്കറിയാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര വേട്ടയാണെന്ന് പറയുന്നു. സാമ്പത്തിക ബാധ്യത മറികടക്കാൻ മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്താൻ ഒരുങ്ങുകയാണ്. കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കുകയാണ് വേണ്ടത്. ഇപ്പോൾ മന്ത്രിമാരുമായി ന്യായീകരണത്തിന് ഇറങ്ങാൻ നില്‍ക്കുന്നു. ശബരിമലക്ക് ശേഷം ന്യായീകരിക്കാൻ ഇറങ്ങിയ സഖാക്കളുടെ അവസ്ഥ മുഖ്യമന്ത്രിക്ക് വരുമെന്നും തൃശൂരിലെ കോൺഗ്രസുകാർ മൗനം പാലിക്കുന്നതായും ഇന്ത്യ സഖ്യം സംയുക്തമായി തട്ടിപ്പ് നടത്തുന്നതായും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

മാസപടി പ്രശ്‌നത്തിൽ വി ഡി സതീശന് മിണ്ടാട്ടമില്ല. കേരളത്തിലെ പ്രതിപക്ഷം യഥാർഥ സഹകരണാത്മക പ്രതിപക്ഷമായി മാറി. ഇഡിയുടെ ചോദ്യം ചെയ്യൽ സമ്പൂർണമായും ക്യാമറയുടെ മുൻപിലാണ്. ഇഡിയുടെ ഒരു കേസും അവസാനിച്ചിട്ടില്ല. ഇഡിയുടെ അന്വേഷണം എന്ന് അവസാനിപ്പിക്കണമെന്ന് നമുക്ക് പറയാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ALSO READ: 'ചോദ്യം ചെയ്‌തത് ക്യാമറക്ക് മുന്നിൽ', പി ആർ അരവിന്ദാക്ഷനെ മർദിച്ചെന്ന ആരോപണം തള്ളി ഇഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.