തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങൾ അടച്ചതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രസിഡന്‍റ് എന്‍. വാസു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന് പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു. ക്ഷേത്രങ്ങള്‍ അടച്ചിട്ടതോടെ കാണിക്കയിലും വഴിപാടിനത്തിലും ലഭിച്ചിരുന്ന വരുമാനം നഷ്‌ടമായി. ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥ എത്രനാള്‍ തുടരുമെന്ന് പറയാന്‍ കഴിയില്ല. ഈ പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ ദിവസവേതനക്കാര്‍ ഒഴികെയുള്ളവര്‍ ഒരു മാസത്തെ ശമ്പളം ബോര്‍ഡിന് നല്‍കണം. തുക ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവനയായാണ് നല്‍കേണ്ടത്. തുക ഒരുമിച്ചോ ആറില്‍ കുറയാത്ത തവണകളായോ നല്‍കാം. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയാണെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് എന്‍.വാസു - ദേവസ്വം വരുമാനം
ദിവസവേതനക്കാര്‍ ഒഴികെയുള്ളവര്‍ ഒരു മാസത്തെ ശമ്പളം ദേവസ്വം ബോര്‍ഡിന് നല്‍കാന്‍ നിര്‍ദേശം.