ETV Bharat / state

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച താപനില ഉയരും - high temperature

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളിലാണ് നാളെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്

ഉയര്‍ന്ന താപനില  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ദുരന്തനിവാരണ അതോറിറ്റി  high temperature  tomorrow tempertaure
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ പകല്‍ സമയത്തെ താപനില ഉയരും
author img

By

Published : Feb 13, 2020, 10:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ പകല്‍ സമയത്തെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളിലാണ് നാളെ താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കണമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ളതാണ് നിര്‍ദേശങ്ങള്‍.

  • പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും ചെയ്യുക.
  • മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ പുറത്തിറങ്ങാതിരിക്കുക.
  • എപ്പോഴും കുടയോ തൊപ്പിയോ കരുതുക.
  • നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തൊഴിലുകളിലേര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ ആവശ്യമായ വെള്ളവും വിശ്രമവും ഉറപ്പാക്കുക.
  • ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ തേടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.