തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട വഞ്ചന കേസ് നാളെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കി സിബിഐ സംഘം ജനുവരി 18 ന് സമർപ്പിച്ചിരുന്ന കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു.
കശുവണ്ടി കോർപറേഷൻ മുൻ എംഡി കെ.എ രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റും ആയിരുന്ന ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ. കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് സിബിഐ കേസ്.
Also Read: ഇന്ധനവിലയിൽ വീണ്ടും വർധനവ്
കേസിലെ മുഴുവൻ പ്രതികളോടും നാളെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ സാഹചര്യമായതിനാൽ കോടതി കേസിന്‍റെ തുടർ നടപടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കും.